Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീ​​നാ​​രാ​​യ​​ണ...

ശ്രീ​​നാ​​രാ​​യ​​ണ ട്ര​​സ്റ്റ് ബോ​​ർ​​ഡ്: വെ​ള്ളാ​പ്പ​ള്ളി പാ​ന​ലി​ന് ഉ​ജ്ജ്വ​ല വി​ജ​യം

text_fields
bookmark_border
vellappally nadesan
cancel

ചേ​​ർ​​ത്ത​​ല: ശ്രീ​​നാ​​രാ​​യ​​ണ ട്ര​​സ്റ്റ് ബോ​​ർ​​ഡി​​ലേ​​ക്ക്​ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ ന​​യി​​ക്കു​​ന്ന പാ​​ന​​ലി​​ന് ഉ​​ജ്ജ്വ​​ല വി​​ജ​​യം. എ1 ​​സ്കീ​​മി​​ലെ 3(ഡി) ​​വ​​കു​​പ്പ് പ്ര​​കാ​​രം 5000 മു​​ത​​ൽ 1,00,000 രൂ​​പ​​ക്ക്​ താ​​ഴെ സം​​ഭാ​​വ​​ന ന​​ൽ​​കി​​യ​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള വോ​​ട്ടെ​​ടു​​പ്പാ​​ണ് ചേ​​ർ​​ത്ത​​ല ശ്രീ​​നാ​​രാ​​യ​​ണ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ പൂ​​ർ​​ത്തി​​യാ​​യ​​ത്.

265 ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളെ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഔ​​ദ്യോ​​ഗി​​ക പാ​​ന​​ലി​​ന് എ​​തി​​രാ​​യി മൂ​​ന്നു​​പേ​​ർ മാ​​ത്ര​​മാ​​ണ് മ​​ത്സ​​ര​​രം​​ഗ​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ആ​​കെ പോ​​ൾ ചെ​​യ്ത 871 വോ​​ട്ടി​​ൽ 89 എ​​ണ്ണം അ​​സാ​​ധു​​വാ​​യി. ഔ​​ദ്യോ​​ഗി​​ക പാ​​ന​​ലി​​ലെ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്ക് 755 മു​​ത​​ൽ 777 വ​​രെ വോ​​ട്ട്​ ല​​ഭി​​ച്ചു. എ​​തി​​ർ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്ക് 52, 46, 19 എ​​ന്നീ ക്ര​​മ​​ത്തി​​ലു​​ള്ള വോ​​ട്ട്​ മാ​​ത്ര​​മാ​​ണ് നേ​​ടാ​​നാ​​യ​​ത്. അ​​ഡ്വ. രാ​​ജേ​​ഷ് ക​​ണ്ണ​​ൻ, അ​​ഡ്വ. ഷ​​മ്മി രാ​​ജു എ​​ന്നി​​വ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​പ​​ടി​​ക​​ൾ നി​​യ​​ന്ത്രി​​ച്ചു. ഔ​​​ദ്യോ​​ഗി​​ക പാ​​ന​​ലി​​ലെ മു​​ഴു​​വ​​ൻ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കും മി​​ക​​ച്ച വി​​ജ​​യം സ​​മ്മാ​​നി​​ച്ച മു​​ഴു​​വ​​ൻ വോ​​ട്ട​​ർ​​മാ​​ർ​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ കെ.​​എ​​ൽ. അ​​ശോ​​ക​​നും ക​​ൺ​​വീ​​ന​​ർ പി.​​വി. ബി​​നേ​​ഷും ന​​ന്ദി അ​​റി​​യി​​ച്ചു.

23ന് 3(​​ഐ) വി​​ഭാ​​ഗം പ്ര​​തി​​നി​​ധി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കും. 24ന് ​​ചെ​​യ​​ർ​​മാ​​ൻ, സെ​​ക്ര​​ട്ട​​റി, അ​​സി​​. സെ​​ക്ര​​ട്ട​​റി, ട്ര​​ഷ​​റ​​ർ, എ​​ക്സി​​ക്യൂ​​ട്ടി​​വ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള പ​​ത്രി​​കാ​​സ​​മ​​ർ​​പ്പ​​ണം ആ​​രം​​ഭി​​ക്കും. 11ന് ​​അ​​വ​​സാ​​ന ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. 25ന് ​​രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കീ​​ട്ട് നാ​​ലു വ​​രെ​​യാ​​ണ്​ വോ​​ട്ടെ​​ടു​​പ്പ്. വൈ​​കീ​​ട്ടോ​​ടെ ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​വു​​മു​​ണ്ടാ​​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SN Trust pollsVellappally panel
News Summary - Vellappally panel sweeps SN Trust polls
Next Story