കള്ളുഷാപ്പുകളിലൂടെ വിദേശമദ്യം വിൽക്കാനുള്ള നീക്കം കൊടുംചതി -വെള്ളാപ്പള്ളി
text_fields
കൊല്ലം: കള്ളുഷാപ്പുകളിലൂടെ വിദേശമദ്യം വിൽക്കാനുള്ള നീക്കം കൊടുംചതിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മന്ത്രി സുധാകരൻ അബദ്ധങ്ങൾ പറ്റുന്നയാളല്ല. ഏത് സാഹചര്യത്തിലാണ് ഷാപ്പുകളിലൂടെ വിദേശമദ്യം വിൽക്കുമെന്ന് അദ്ദേഹം പറഞ്ഞതെന്നറിയില്ല. നേരത്തേ, ഷാപ്പുകളിൽ ചാരായം വിറ്റാണ് ഈ വ്യവസായത്തെ തകർത്തത്. ഇപ്പോൾ വിദേശമദ്യം വിൽക്കാനുള്ള ശ്രമം തൊഴിലാളികളോട് കാട്ടുന്ന ചതിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുപ്രീംകോടതിവിധിയെ തുടർന്ന് ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും പൂട്ടിയപ്പോൾ ക്രമസമാധാനപ്രശ്നം രൂപപ്പെട്ടുവെങ്കിൽ മദ്യത്തിന് അത്രത്തോളം ആവശ്യക്കാരുണ്ടെന്നാണ് തെളിയുന്നത്. സർക്കാർ ഇക്കാര്യത്തിൽ ധൈര്യപൂർവം നിലപാട് സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
