Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളാപ്പള്ളിയെ നേതൃത്വം ഏൽപിച്ചതോടെ വനിതാ മതിലിെൻറ വിശ്വാസ്യത നഷ്ടമായി -സുധീരൻ
text_fieldsbookmark_border
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ തലപ്പത്ത് വെച്ചതോടെ വനിതാ മതിലിെൻറ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. നാഴികയ്ക്ക് 40വട്ടം നിലപാട് മാറ്റുന്നയാളാണ് വെള്ളാപ്പള്ളി. എസ്.എൻ.ഡി.പി യോഗം മഹത്തായ പ്രസ്ഥാനമാണ്. പക്ഷെ വെള്ളാപ്പള്ളി പ്രവൃത്തിക്കുന്നത് ഗുരുദർശനങ്ങൾക്ക് എതിരായാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാർത്ഥ താൽപര്യം മുൻനിർത്തിയാണ് വെള്ളാപ്പള്ളിയുടെ പ്രവർത്തനം. കേന്ദ്ര സർക്കാരിൽ നിന്ന് നടപടി ഉണ്ടാകാതിരിക്കാനാണ് മകനെ ബി.ജെ.പിക്കൊപ്പം നിർത്തുന്നത്. സംസ്ഥാന സർക്കാരിൽ നിന്ന് നടപടി ഉണ്ടാകാതിരിക്കാനാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്നതെന്നും ഇവർ ഇരു കൂട്ടരെയും കബളിപ്പിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
