‘നല്ലതിനെ സ്വാഗതം ചെയ്യണം’; സ്കൂളുകളിൽ സൂംബ നടപ്പാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി
text_fieldsവെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: സ്കൂളുകളിൽ സൂംബ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോകരുതെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിർക്കുന്നു. അവരുടെ ഈ നിലപാട് ശരിയല്ല.
വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. മതവികാരം വ്രണപ്പെടുത്താനാണ് ശ്രമം. ഈ ശ്രമങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം. മതരാജ്യമോ മതസംസ്ഥാനമോ സൃഷ്ടിക്കാൻ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
സൂംബ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ ശക്തമാകുന്നതിനിടെയാണ് വെള്ളാപ്പള്ളി അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ തീരുമാനം നടപ്പാക്കുമെന്ന നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാർ നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വിവിധ മുസ്‌ലിം സംഘടനകൾ.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റെന്ന് പറയാനാകില്ലെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് നല്ല വോട്ട് നേടി. ലീഗും കോൺഗ്രസും ഒരുമിച്ച് നിന്നു. അൻവർ നേടിയ വോട്ടുകൾ ചെറുതായി കാണാനാകില്ല. ജനങ്ങളെ കൂടെ നിർത്താൻ അൻവറിന് കഴിഞ്ഞു. നിലമ്പൂരിലേത് വി.ഡി സതീശന്റെ വിജയമല്ലെന്നും കൂട്ടായ്മയുടെ ജയമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

