ശബരിമലയും കൊണ്ട് നടക്കുന്നത് പ്രതിപക്ഷത്തിന് വേറെ പണിയില്ലാത്തതിനാൽ ; ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന് വെള്ളാപ്പള്ളി
text_fieldsവെള്ളാപ്പള്ളി നടേശൻ
ചേർത്തല: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ മേൽനോട്ടത്തിൽ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഉപ്പുതിന്നവർ വെള്ളംകുടിക്കുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര ഭരണസമിതികൾ രാഷ്ട്രീയ അഭയാർഥികളുടെ താവളമായി മാറുന്നത് ഒഴിവാക്കണം. എല്ലാ ദേവസ്വം ബോർഡുകളും പിരിച്ചുവിട്ട് ഐ.എ.എസുകാരെ സെക്രട്ടറിയായി നിയമിച്ച് ബോർഡിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണം. വിഷയത്തിൽ സർക്കാർ കർശന നടപടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴുള്ളവരായാലും മുമ്പുള്ളവരായാലും സ്വർണം മോഷ്ടിച്ചവർ പിടിക്കപ്പെടണം. പ്രതിപക്ഷത്തിന് വേറെ പണിയില്ലാത്തതിനാലാണ് ശബരിമലയും കൊണ്ട് നടക്കുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പി.എം ശ്രീ കേന്ദ്ര പദ്ധതിയാണെന്നും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആദ്യം എതിർക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്യുന്ന പാർട്ടിയാണ് സി.പി.ഐ. പ്രായോഗികമല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഇടത് സർക്കാറിന്റെ ശക്തി കുറക്കരുത്. ദേശീയ വിദ്യാഭ്യാസനയം മിക്ക സംസ്ഥാനങ്ങളും നടപ്പാക്കുമ്പോൾ കേരളംമാത്രം എന്തിന് മാറിനിൽക്കണമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

