Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.വി അൻവറിന്റെ പിന്നാലെ കൂടാൻ ആളുണ്ടെന്ന് വെള്ളാപ്പള്ളി; ‘സി.പി.എമ്മിനെ ഭയപ്പെടുത്താൻ സാധിക്കും’

text_fields
bookmark_border
Vellappally Natesan,  PV Anvar
cancel

ആലപ്പുഴ: പി.വി അൻവർ എം.എൽ.എയുടെ പിന്നാലെ കൂടാൻ ആളുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലബാറിൽ അൻവറിന് സി.പി.എമ്മിനെ ഭയപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലബാറിൽ ഇടതുപക്ഷത്തിനുണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെ. ന്യൂനപക്ഷങ്ങൾ കൈയിൽ നിന്ന്പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

പല കാര്യങ്ങൾക്കും ഉത്തരം പറയാൻ സർക്കാറിന് സാധിക്കുന്നില്ല. സർക്കാർ പല കാര്യങ്ങളും ചെയ്തതിനെ പറ്റി അൻവറിനും പറയാൻ കഴിയുന്നില്ല. അൻവർ ഉന്നയിക്കുന്ന പല കാര്യങ്ങളിൽ, മലബാറിൽ പ്രത്യേകിച്ച് മലപ്പുറത്ത് അദ്ദേഹത്തോടൊപ്പം അണിച്ചേരാൻ കുറേ ആളുകളുണ്ടെന്ന് മനസിലാക്കുന്നു.

പാർട്ടി രൂപീകരിക്കുക എന്നത് അൻവർ കാണിക്കുന്ന ഇന്‍റർനാഷണൽ മണ്ടത്തരമാണ്. പാർട്ടികളുടെ കാര്യത്തിൽ കേരളത്തിൽ കുറവില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vellappally Natesan React to PV Anvar's New Party
Next Story