യു.ഡി.ഫ് നൽകിയതിനേക്കാൾ പരിഗണന പിണറായി നൽകി- വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: യു.ഡി.ഫ് നൽകിയതിനേക്കാൾ കൂടുതൽ പരിഗണന മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെങ്ങന്നൂരിൽ ഇടതുപക്ഷം മുന്നിൽ നിൽക്കുന്നു എന്ന നിലപാട് ആവർത്തിക്കുന്നു . ചെങ്ങന്നുർ തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗത്തിൻെറ നിലപാട് തീരുമാനിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായും ഇക്കാര്യം 20നു പ്രഖ്യാപിക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.
ബി.ജെ.പിയുമായി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ ചെങ്ങന്നൂരിൽ ബി.ഡി.ജെ.എസ് പ്രചാരണത്തിന് ഇറങ്ങൂ എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വരും ദിവസങ്ങളിൽ പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ട്. ഇതിന് ശേഷം തങ്ങൾ പ്രചാരണത്തിനിറങ്ങും. നേതൃത്വത്തിനുള്ള അതൃപ്തി അണികൾക്കുമുണ്ടാകും. ഇത് എൻ.ഡി.എയുടെ വോട്ടിനെ ബാധിച്ചേക്കാം. ചെങ്ങന്നൂരിൽ ഇതു വരെ ബി.ഡി.ജെ.എസ് പ്രചരണത്തിനിറങ്ങിയിട്ടില്ലെന്നും തുഷാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
