Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ന്യൂനപക്ഷങ്ങൾ അന്യായ...

'ന്യൂനപക്ഷങ്ങൾ അന്യായ സ്വാധീനം ചെലുത്തുന്നു, ഭൂരിപക്ഷങ്ങളുടെ പൊതുസ്വത്ത് രണ്ട് മതക്കാരും കവർന്നെടുക്കുന്നു'

text_fields
bookmark_border
ന്യൂനപക്ഷങ്ങൾ അന്യായ സ്വാധീനം ചെലുത്തുന്നു, ഭൂരിപക്ഷങ്ങളുടെ പൊതുസ്വത്ത് രണ്ട് മതക്കാരും കവർന്നെടുക്കുന്നു
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാറിലും കേന്ദ്ര സർക്കാറിലും ന്യൂനപക്ഷങ്ങൾ അന്യായ സ്വാധീനം ചെലുത്തുന്നു എന്ന അവകാശവാദവുമായി എസ്​.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്​. മുസ്​ലിം നേതാക്കൾ ക്രൈസ്തവസഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്നുവെന്നും അശ്ലീലമായ ഒത്തുതീർപ്പ് നാടകമാണ് ഇവിടെ അരങ്ങേറുന്നതെന്നും വെള്ളാപ്പള്ളി ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പ്രതികരിച്ചു.

കേരള, കേന്ദ്ര ഭരണങ്ങളി​ൽ എക്കാലവും അന്യായമായ സ്വാധീനം ചെലുത്തി​യവരാണ് ഇവി​ടുത്തെ ന്യൂനപക്ഷക്കാർ. മുസ്​ലിംലീഗും കേരളകോൺ​ഗ്രസുകളും അധി​കാരത്തി​ലി​രി​ക്കുമ്പോൾ സ്വന്തം മതക്കാരുടെ ക്ഷേമം മാത്രമേ നോക്കിയിട്ടുള്ളൂവെന്നും ലോകത്തെങ്ങും ഒരു പ്രദേശത്തെ ഭൂരി​പക്ഷ സമൂഹം ഇങ്ങനെ വഞ്ചിക്കപ്പെട്ടുകാണില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളി ​നടേശൻ പങ്കുവെച്ച ഫേസ്​ബുക്ക്​ പോസ്റ്റ്​:

മുസ്ലിം നേതാക്കൾ ക്രൈസ്തവസഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്ന കാഴ്ചയാണ് ഏതാനും ദിവസങ്ങളായി കേരളം കാണുന്നത്. സംഗതി ലളിതമല്ല. കേരളം അടുത്തിടെ കണ്ട ഏറ്റവും അശ്ളീലമായ ഒരു ഒത്തുതീർപ്പ് നാടകമാണ് ഇവിടെ അരങ്ങേറുന്നത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ പൊതുമുതൽ കൊള്ളയടി​ച്ച് വീതം വച്ചതിലെ തർക്കം തീർക്കൽ. പ്രശ്നപരി​ഹാരം ഇരുപക്ഷത്തി​ന്റെയും അനി​വാര്യമായ ആവശ്യം കൂടി​യായതിനാൽ അതി​ൽ അവർ വി​ജയി​ക്കുമെന്ന് ഉറപ്പ്. മുസ്ളീം നേതാക്കൾ വി​ശേഷി​ച്ച്, മുസ്ളീം ലീഗ് നേതാക്കളാണ് വി​വി​ധ സഭകളെ അനുനയി​പ്പി​ക്കാനുള്ള കരാറെടുത്തി​ട്ടുള്ളത്. രമ്യമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇത്രയും കാലം നടത്തി​യ വഞ്ചനകളുടെ അണി​യറ രഹസ്യങ്ങൾ പുറത്തുവരുമോ എന്ന ഭയമാണ് അവരെ നയിക്കുന്നത്.

ന്യൂനപക്ഷങ്ങൾക്കായുള്ള സംസ്ഥാന സർക്കാർ പദ്ധതി​കളി​ൽ മുസ്ളീം വി​ഭാഗം അപ്രമാദി​ത്തം നേടി​യതായും തങ്ങൾ ഗുരുതരമായ വി​വേചനം നേരി​ടുകയാണെന്നും ക്രൈസ്തവ സഭാ നേതൃത്വം ചർച്ച ചെയ്യാൻ തുടങ്ങി​യതാണ് പുതി​യ നീക്കങ്ങളുടെ അടി​സ്ഥാനം. തുർക്കി​യി​ലെ പൗരാണി​ക ക്രൈസ്തവ ദേവാലയമായ ഹാഗി​യ സോഫി​യ പള്ളി​ മുസ്ളീം പള്ളി​യാക്കി​ അവി​ടുത്തെ സർക്കാർ മാറ്റി​യതി​നെ ലീഗ് നേതൃത്വം സ്വാഗതം ചെയ്തതും ലവ് ജി​ഹാദ് സംവാദങ്ങളും ഇരു വി​ഭാഗങ്ങളും തമ്മി​ൽ അകൽച്ച വർദ്ധി​പ്പി​ച്ചു. സമൂഹമാദ്ധ്യമങ്ങളി​ൽ മാസങ്ങളായി​ നടക്കുന്ന ചൂടേറി​യ ചർച്ചകൾ ക്രൈസ്തവരി​ൽ അരക്ഷി​താവസ്ഥ സൃഷ്ടി​ച്ചി​ട്ടുണ്ട്. തദ്ദേശ തി​രഞ്ഞെടുപ്പി​ൽ യു.ഡി​.എഫി​നുണ്ടായ തി​രി​ച്ചടി​യുടെ കാരണം ക്രൈസ്തവരുടെ അതൃപ്തി​യാണെന്ന വി​ലയി​രുത്തലുമുണ്ടായതോടെ ലീഗ് ഒത്തുതീർപ്പ് നീക്കങ്ങളുമായി​ രംഗത്തി​റങ്ങുകയായി​രുന്നു.തീരാതലവേദനയായ ഓർത്തഡോക്സ്, യാക്കോബായ സഭാതർക്കം പ്രധാനമന്ത്രി​ നരേന്ദ്രമോദി​ ഇടപെട്ട് പരി​ഹരി​ക്കപ്പെട്ടാൽ ക്രൈസ്തവർ ബി​.ജെ.പി​ പക്ഷം ചേരുമോ എന്ന ആശങ്ക വേറെ. അങ്ങി​നെ വന്നാൽ കേരളത്തി​ൽ യു.ഡി​.എഫി​ന്റെ ശവക്കുഴി​ തോണ്ടുമെന്ന് ആരെക്കാളും നന്നായി​ അറി​യാവുന്നവരാണ് കുഞ്ഞാലി​ക്കുട്ടി​യും കൂട്ടരും.

സർക്കാർ ന്യൂനപക്ഷ പദ്ധതി​കളുടെ ഫണ്ട് മുസ്ളീം വി​ഭാഗം അപഹരി​ക്കുന്നു, ഗുണഭോക്താക്കളി​ൽ ക്രൈസ്തവർ നാമമാത്രമാണ്, സർക്കാർ ന്യൂനപക്ഷ സംവി​ധാനങ്ങളുടെ ഭാരവാഹി​കളി​ൽ ബഹുഭൂരി​ഭാഗവും മുസ്ളീങ്ങളാണ്, തങ്ങൾ വഞ്ചി​ക്കപ്പെട്ടു തുടങ്ങി​യ ക്രൈസ്തവ സഭകളുടെ പരി​ഭവങ്ങളി​ൽ സത്യമേയുള്ളൂ. പക്ഷേ ഇതി​ലും വലി​യ സത്യം പതി​റ്റാണ്ടുകളായി​ അലറി​വി​ളി​ച്ചുപറയുന്ന ഹൈന്ദവരുടെ ശബ്ദം ബധി​രകർണങ്ങളിലാണ് അന്നും ഇന്നും എന്നും പതി​ക്കുന്നത്.കേരള, കേന്ദ്ര ഭരണങ്ങളി​ൽ എക്കാലവും അന്യായമായ സ്വാധീനം ചെലുത്തി​യവരാണ് ഇവി​ടുത്തെ ന്യൂനപക്ഷക്കാർ.

മുസ്ളീം ലീഗും കേരളകോൺ​ഗ്രസുകളും അധി​കാരത്തി​ലി​രി​ക്കുമ്പോൾ സ്വന്തം മതക്കാരുടെ ക്ഷേമം മാത്രമേ നോക്കിയിട്ടുള്ളൂ. വനംകൊള്ളക്കാരും കള്ളക്കച്ചവടക്കാരും ഭൂമാഫി​യക്കാരും വി​ദ്യാഭ്യാസ കച്ചവടക്കാരും സ്വർണക്കടത്തുകാരും പനപോലെ വളർന്നപ്പോൾ ഈ നാടി​ന്റെ തന്നെ മക്കളായ പി​ന്നാക്ക, പട്ടി​കവി​ഭാഗക്കാർ ദാരി​ദ്ര്യത്തി​ൽ നി​ന്ന് ദാരി​ദ്ര്യത്തി​ലേക്ക് പോയി​. ബി​സി​നസുകളും ഭൂസ്വത്തും സർക്കാർ ഉദ്യോഗങ്ങളും സംഘടി​ത ന്യൂനപക്ഷങ്ങൾ വെട്ടി​പ്പി​ടി​ക്കുന്നതി​ന് അവർ മൂകസാക്ഷി​കളായി​. ശവമടക്കി​ന് അടുക്കളയി​ൽ കുഴി​ കുത്തേണ്ട അവസ്ഥയി​ലേക്കാണ് അവർ എത്തപ്പെട്ടത്.

കേരളം രൂപം കൊണ്ട നാൾ മുതൽ അവഗണി​ക്കപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട, അപമാനി​ക്കപ്പെട്ട ജനസമൂഹമാണ് ഇവി​ടുത്തെ ഹി​ന്ദുക്കൾ, വി​ശേഷി​ച്ച് പി​ന്നാക്ക വി​ഭാഗക്കാർ. ലോകത്തെങ്ങും ഒരു പ്രദേശത്തെ ഭൂരി​പക്ഷ സമൂഹം ഇങ്ങനെ വഞ്ചിക്കപ്പെട്ടുകാണില്ല. അവർക്കുകൂടി അവകാശപ്പെട്ട പൊതുസ്വത്ത് രണ്ട് മതക്കാർ വോട്ടുബാങ്ക് എന്ന തുറുപ്പുചീട്ടുമായി കവർന്നെടുക്കുകയാണ് ഇപ്പോഴും.

പൊതുസ്വത്തും, അധികാരവും, വിദ്യാഭ്യാസ, വ്യവസായ, കാർഷിക മേഖലയുൾപ്പടെ എല്ലാ നിർണായക രംഗങ്ങളും ഇപ്പോൾ അവരുടെ കൈപ്പിടിയിലാണ്. സർക്കാർ ഖജനാവിന്റെ സിംഹഭാഗവും വിനിയോഗിക്കപ്പെടുന്നത് ഇവരുടെ ആവശ്യങ്ങൾക്കായാണ്.ഇ.എം.എസ് സർക്കാർ മുതൽ കേരളത്തിൽ മാറി മാറി വന്ന ഭരണകൂടങ്ങൾക്കെല്ലാം ഇവിടുത്തെ ന്യൂനപക്ഷ വോട്ടുബാങ്കിനെ ഭയമായിരുന്നു. അധികാരമോഹം കൊണ്ട് സർക്കാരുകൾ ചെയ്യാത്ത വിട്ടുവീഴ്ചകളില്ല. അന്യായമായ ആനുകൂല്യങ്ങളും സഹായങ്ങളും അവരി​ലേക്ക് മാത്രമായി​ ചൊരി​ഞ്ഞു. എയ്ഡഡ് വിദ്യാഭ്യാസ മേഖല തന്നെയാണ് അതിന് ഉത്തമ ദൃഷ്ടാന്തം. സർക്കാർ ശമ്പളവും നടത്തിപ്പുചെലവും കൊടുക്കുന്ന ഇത്തരം വിദ്യാലയങ്ങളിൽ മഹാഭൂരിപക്ഷവും ക്രൈസ്തവ, മുസ്ളീം വിഭാഗങ്ങളുടെ പക്കലാണ്. ഇവിടങ്ങളിൽ ജോലി ചെയ്ത് സർക്കാർ ശമ്പളം വാങ്ങുന്ന ലക്ഷക്കണക്കായ ജീവനക്കാരിൽ 99% ന്യൂനപക്ഷ വിഭാഗങ്ങളുമാണ്.

എയ്ഡഡ് വി​ദ്യാലയങ്ങളി​ലെ നി​യമനാധി​കാരം ഏറ്റെടുക്കാനുള്ള ധൈര്യം കേരളത്തി​ലെ ഒരു സർക്കാരി​നും ഇല്ലാത്തതി​ന് കാരണം ന്യൂനപക്ഷ മതങ്ങളുടെ ശക്തി​തന്നെ.

വി​മോചന സമരത്തി​ലൂടെ അവരത് തെളിയി​ച്ചതുമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇവരെ പ്രീതി​പ്പെടുത്താനായി​ മത്സരി​ക്കുകയായി​രുന്നു. ആരോടൊപ്പം ചേർന്നാലും സ്വന്തം മതക്കാരുടെ കാര്യം എന്നത് മാത്രമാണ് ന്യൂനപക്ഷക്കാരെ പ്രതിനിധീകരിക്കുന്ന പാർട്ടികളുടെയെല്ലാം ആദർശം. ബി.ജെ.പിക്ക് ഒപ്പം ചേർന്നാൽ ഗുണം കിട്ടുമെങ്കിൽ ഇത്രയും കാലം ആക്ഷേപിച്ചു നടന്നവർ അവരെ സ്തുതിക്കുന്നതും നാം കാണേണ്ടിവരും.മുസ്ളീങ്ങൾ മുഴുവനായും ക്രൈസ്തവരി​ൽ ബഹുഭൂരി​പക്ഷവും കേരളത്തി​ലെ പി​ന്നാക്ക വി​ഭാഗങ്ങളി​ൽ ഉൾപ്പെട്ടവരാണ്. ന്യൂനപക്ഷാവകാശങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റുമ്പോൾ തന്നെ ഇവി​ടുത്തെ പാവപ്പെട്ട പി​ന്നാക്ക വി​ഭാഗക്കാർക്ക് വേണ്ടി​ വി​ഭാവനം ചെയ്ത ആനുകൂല്യങ്ങളും കവർന്നെടുക്കുകയാണ് ഇരുവി​ഭാഗക്കാരും. പിച്ചച്ചട്ടിയിലും കൈയിട്ടുവാരുന്ന സമീപനമെന്ന് പറയേണ്ടിവരും. അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി, പിന്നെയും പിമ്പേ... എന്നതാണ് ഇവരുടെ സമീപനം.അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട പൊതുസമ്പത്ത് അനർഹമായി വളഞ്ഞവഴിയിലൂടെ കവർന്നെടുത്തവർക്ക് ഏന്നെങ്കിലും, ആരോടെങ്കിലും ഉത്തരം പറഞ്ഞേ പറ്റൂ. അത് കാലത്തിന്റെ കാവ്യനീതിയാണ്. എങ്കിലും ചൂഷണം ചെയ്യപ്പെട്ട ദരിദ്ര നാരായണന്മാരായ പിന്നാക്കക്കാരുൾപ്പെടുന്ന ഭൂരിപക്ഷ സമൂഹത്തോട് കേരളം പ്രായശ്ചിത്തം ചെയ്യുമ്പോഴേ സാമൂഹ്യനീതി സങ്കല്പം അർത്ഥവത്താകൂ.

ഭൂരിപക്ഷ ജനതയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം അവർക്കിടയിലെ അനൈക്യം ഒന്നുമാത്രമാണ്. ന്യൂനപക്ഷങ്ങൾ വോട്ടുബാങ്കുകളായി നിലനിൽക്കുമ്പോൾ തന്നെ ഭൂരിപക്ഷം അങ്ങിനെ ആകാതിരിക്കാനുള്ള കൗശലവും ഇവരും വിവിധ രാഷ്ട്രീയ നേതൃത്വങ്ങളും അവലംബിക്കുന്നുണ്ട്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ചാവേർ പോരാളികൾ മാത്രമാണ് പിന്നാക്കവിഭാഗക്കാർ. അധികാരത്തിന്റെ കാര്യം വരുമ്പോൾ എന്താകുമെന്ന് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയുമെല്ലാം തെളിയിക്കുകയും ചെയ്തു.അപ്രധാനമായ കാര്യങ്ങൾക്ക് പരസ്പരം തലതല്ലിക്കീറി തെരുവിൽ തല്ലുന്ന ശൈലി നിറുത്തി നിലനിൽപ്പിനായെങ്കിലും ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിച്ചുനിൽക്കേണ്ട, വോട്ടുബാങ്കാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നഷ്ടങ്ങളെക്കുറിച്ച് പരിതപിക്കാതെ, പതംപറയാതെ ഭാവിയിലെ നേട്ടങ്ങൾക്കായും ഭാവിതലമുറയുടെ സുരക്ഷിതത്വത്തിനായും ചിന്തിക്കേണ്ട സമയമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellappally Natesansndp
News Summary - Vellappally Natesan facebook post
Next Story