Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവോത്ഥാന മുന്നണി...

നവോത്ഥാന മുന്നണി ഹിന്ദു ഐക്യം സംരക്ഷിക്കാനല്ല -വെള്ളാപ്പള്ളി

text_fields
bookmark_border
vellappaly-nadesan
cancel

ചേർത്തല: നവോത്ഥാന പ്രസ്ഥാനം ഹിന്ദു ഐക്യം സംരക്ഷിക്കാനുള്ളതല്ലെന്ന്​ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാ പ്പള്ളി നടേശൻ. നവോത്ഥാന മൂല്യ സംരക്ഷണത്തിന് എസ്.എൻ.ഡി.പി യോഗം ഏതറ്റം വരെയും പോകും. നവോത്ഥാന മുന്നണി വിട്ട സി.പി. സ ുഗതൻ കടലാസ് പുലിയാണ്. എമ്പ്രാ​​​െൻറ വെളിച്ചത്ത് വാര്യരുടെ അത്താഴമെന്നതാണ് സുഗത​​​െൻറ രീതി. അദ്ദേഹം പോയതുകൊണ് ട് നവോത്ഥാന പ്രവർത്തനത്തിന് ഒന്നും സംഭവിക്കില്ലെന്ന്​ വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

പാലാ യിലെ ഇപ്പോഴത്തെ ട്രെൻഡ് എൽ.ഡി.എഫിന് അനുകൂലമാണ്​. ഇത്തവണ കേരള കോൺഗ്രസിന് അവിടെ ഈസിയായി കടന്നുകൂടാൻ കഴിയില്ല. പു തിയ രാഷ്​ട്രീയ സാഹചര്യത്തിൽ കേരള കോൺഗ്രസ് (മാണി വിഭാഗം) തകർന്ന് തരിപ്പണമായി. ജനത്തി​​​െൻറ വോട്ട് ​െവച്ച് കേരള കോൺഗ്രസ് വിലപേശുകയാണ്. നിഷ ആയിരുന്നു അവിടെ മത്സരിച്ചതെങ്കിൽ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടുമായിരുന്നു.

മാണി സി. കാപ്പനോട് സഹതാപ തരംഗമാണ് പാലാക്കാർക്ക​​ുള്ളത്. എസ്.എൻ.ഡി.പി യോഗത്തിന് രാഷ്​ട്രീയ നിലപാടില്ല. പാലായിൽ എ സ്.എൻ.ഡി.പി യോഗം പ്രത്യേക നിർദേശം നൽകിയിട്ടില്ല. ചെക്ക് കേസിൽ രാഷ്​ട്രീയമില്ലെന്ന് തുഷാർ പറഞ്ഞിട്ടും ശ്രീധരൻപ ിള്ള ഉണ്ടെന്ന് പറഞ്ഞു. ശ്രീധരൻപിള്ള ഞങ്ങളുടെ കുടുംബത്തോടിത് കാണിക്കരുതായിരുന്നു -വെള്ളാപ്പള്ളി പറഞ്ഞു.


നവോത്ഥാന സംരക്ഷണ സമിതിയില്‍നിന്ന് പിന്മാറുകയാണെന്ന് സി.പി. സുഗതന്‍
കൊച്ചി: സര്‍ക്കാര്‍ രൂപം നല്‍കിയ നവോത്ഥാന സംരക്ഷണ സമിതിയില്‍നിന്ന് ഹിന്ദു പാര്‍ലമ​​െൻറും അമ്പതോളം അംഗസംഘടനകളും പിന്മാറുകയാണെന്ന് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍. സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാലാണ്​ പിന്മാറുന്നത്​. സമിതിയില്‍ പിന്നാക്ക- മുന്നാക്ക ചേരിതിരിവ് രൂക്ഷമായ സാഹചര്യമാണ്​ ഈ തീരുമാനത്തിലേക്ക്​ എത്തിച്ചതെന്നും സുഗതന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു​.

ഹിന്ദു പാര്‍ലമ​​െൻറുമായി ചേര്‍ന്ന് നില്‍ക്കുന്ന 94 സംഘടനകള്‍ സമിതി രൂപവത്​കരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി നല്‍കിയ ഉറപ്പി​​​െൻറ പശ്ചാത്തലത്തിലാണ് സമിതിയുമായി സഹകരിച്ചത്. എന്നാല്‍, പിന്നീട് സര്‍ക്കാര്‍തന്നെ സമിതിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായി. വെള്ളാപ്പള്ളി നടേശനടക്കമുള്ള ചിലരുടെ കൈയിലാണ് സമിതി. പ്രബലരായ മുന്നാക്ക സമുദായങ്ങളെ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ വെള്ളാപ്പള്ളിയും മറ്റ് ചിലരും പങ്കെടുപ്പിക്കുന്നില്ല. ഈ സാഹചര്യത്തിലാണ്​ അതിൽനിന്ന്​ പിന്മാറുന്നത്​.

സമിതിയുടെ നിലവിലെ അവസ്​ഥക്ക്​ മാറ്റമുണ്ടായാല്‍ വീണ്ടും സഹകരണം നല്‍കും. ഹിന്ദു പാര്‍ലമ​​െൻറില്‍ അംഗങ്ങളായ സംഘടനകള്‍ക്ക് നവോത്ഥാന സമിതിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ശക്​തമായ പിന്തുണ ഹിന്ദു പാര്‍ലമ​​െൻറ്​​ നല്‍കിയിരുന്നു. അത് തുടരുമെന്നും സുഗതന്‍ പറഞ്ഞു.

പുറത്താക്കുമെന്ന് ഉറപ്പായപ്പോഴാണ് സുഗതൻ സമിതി വിട്ടത് -പി. രാമഭദ്രൻ
കൊല്ലം: പുറത്താക്കുമെന്ന് ഉറപ്പായപ്പോഴാണ് ഹിന്ദു പാർലമ​​െൻറ് സെക്രട്ടറി സി.പി. സുഗതൻ നവോത്ഥാനമൂല്യ സംരക്ഷണസമിതി വിട്ടതെന്ന് സമിതി കേന്ദ്ര സെക്ര​േട്ടറിയറ്റ് അംഗം പി. രാമഭദ്രൻ. ഹിന്ദു പാർലമ​​െൻറ് കടലാസ് സംഘടനയാണ്. അതിൽ 54 സംഘടനകളില്ല. ഉള്ള സംഘടനകൾ ഏതൊക്കെയാണെന്ന് സുഗതൻ വ്യക്തമാക്കണം. ഹിന്ദു പാർലമ​​െൻറുമായി സഹകരിക്കുന്ന പി.ആർ. ദേവദാസും സി.കെ. വിദ്യാസാഗറും സുഗത​​​െൻറ നിലപാടിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

അയോധ്യയിൽ പള്ളി പൊളിക്കാൻ പോയ സുഗതൻ ചെയ്ത തെറ്റുകൾ തിരുത്താൻ അവസരം കൊടുക്കണമെന്ന് പറഞ്ഞാണ് സമിതിയുമായി സഹകരിച്ചത്. സമീപകാലത്തെ മുസ്​ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെ വ്യാപകപരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ സമിതിയിൽനിന്ന്​ പുറത്താക്കാൻ അനൗദ്യോഗികമായി തീരുമാനിച്ചിരുന്നു. കൂടുതൽ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഉൾപ്പെടുത്തി സമിതി ശക്തമാക്കുമെന്നും രാമഭദ്രൻ പ്രസ്​താവിച്ചു.

നവോത്ഥാന സംരക്ഷണസമിതി തട്ടിക്കൂട്ടിയുണ്ടാക്കിയ ഏര്‍പ്പാടാണെന്ന്​ തെളിഞ്ഞു –ചെന്നിത്തല
തി​രു​വ​ന​ന്ത​പു​രം: ന​വോ​ത്​​ഥാ​ന​മെ​ന്ന മ​ഹ​ത്താ​യ ആ​ശ​യ​ത്തെ എ​ങ്ങ​നെ വി​കൃ​ത​മാ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ചി​ന്തി​ച്ച​തി​​െൻറ അ​ന​ന്ത​ര​ഫ​ല​മാ​ണ് ന​വോ​ത്​​ഥാ​ന സം​ര​ക്ഷ​ണ സ​മി​തി​യി​ല്‍ ഇ​പ്പോ​ഴു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

വി​ശ്വാ​സി സ​മൂ​ഹ​ത്തെ നേ​രി​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​ട്ടി​ക്കൂ​ട്ടി​യു​ണ്ടാ​ക്കി​യ ഏ​ര്‍പ്പാ​ടാ​ണ് ന​വോ​ത്​​ഥാ​ന സം​ര​ക്ഷ​ണ​സ​മി​തി​യെ​ന്ന് യു.​ഡി.​എ​ഫ് ആ​ദ്യ​മേ​ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. ഒ​രു വി​ഭാ​ഗ​ത്തെ മാ​ത്രം മു​ന്നി​ല്‍നി​ര്‍ത്തി ന​വോ​ത്​​ഥാ​നം ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യി​െ​ല്ല​ന്ന് ക്രൈ​സ്ത​വ, മു​സ്​​ലിം സ​മു​ദാ​യ​ങ്ങ​ളി​ലെ പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രെ മാ​റ്റി​നി​ര്‍ത്തി​യ​പ്പോ​ള്‍ ത​ന്നെ പ​റ​ഞ്ഞ​താ​ണ്. വി​ശ്വാ​സ സ​മൂ​ഹ​ത്തെ വ​ഞ്ചി​ച്ച് മു​ഖ്യ​മ​ന്ത്രി​യും സ​ര്‍ക്കാ​റും ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ത്തെ കേ​ര​ളീ​യ സ​മൂ​ഹം ത​ള്ളി​ക്ക​ള​ഞ്ഞി​രി​ക്കു​ക​യാ​െ​ണ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചു.

സു​പ്രീം​കോ​ട​തി പൊ​ളി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ മ​ര​ടി​ലെ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ താ​മ​സ​ക്കാ​രെ ശ​നി​യാ​ഴ്ച താ​ൻ സ​ന്ദ​ര്‍ശി​ക്കും. ചെ​യ്യാ​ത്ത തെ​റ്റി​നാ​ണ് ഫ്ലാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​ര്‍ ഇ​ര​യാ​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ന് പ്ര​തി​പ​ക്ഷം പൂ​ർ​ണ പി​ന്തു​ണ ന​ൽ​കും. മ​ല​യാ​ള​ത്തി​ല്‍ പ​രീ​ക്ഷ​യ​ഴു​താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​എ​സ്.​സി ഓ​ഫി​സി​ന്​ മു​ന്നി​ല്‍ സാം​സ്‌​കാ​രി​ക നാ​യ​ക​ര്‍ ന​ട​ത്തു​ന്ന സ​മ​രം ഒ​ത്തു​തീ​ര്‍പ്പാ​ക്ക​ണ​െ​മ​ന്നും മ​ല​യാ​ള​ത്തി​ല്‍ ഉ​ത്ത​ര​മെ​ഴു​താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക്​ അ​തി​ന്​ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappally natesankerala newsmalayalam newscp sugathanhindu parliament
News Summary - Vellappally Natesan CP Sugathan Hindu Parliament -Kerala News
Next Story