Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയെ ഭയന്ന് കഴിയാൻ ബി.ഡി.ജെ.എസിനെ കിട്ടില്ല -വെള്ളാപ്പള്ളി

text_fields
bookmark_border
ബി.ജെ.പിയെ ഭയന്ന് കഴിയാൻ ബി.ഡി.ജെ.എസിനെ കിട്ടില്ല -വെള്ളാപ്പള്ളി
cancel

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയിൽ നടക്കുന്നത് പണപ്പിരിവും ഗ്രൂപ്പിസവുമാണെന്നും ബി.ജെ.പിയെ ഭയന്ന് കഴിയാൻ ബി.ഡി.ജെ.എസിനെ കിട്ടില്ലെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാറും ഭാര്യയുമടക്കം ബി.ഡി.ജെ.എസ് പ്രവർത്തകർ വനിതാമതിലിൽ പങ്കെടുക്കും. വനിതാമതിലിനെതിരെ എൻ.ഡി.എ എന്ന പേരിൽ തീരുമാനമെടുത്തിട്ടില്ല.

മുന്നണി പൊതുതീരുമാനമെടുക്കാത്ത പക്ഷം ബി.ജെ.പിയുടെ നിലപാടല്ല വനിതാമതിലിൽ ബി.ഡി.ജെ.എസിനുണ്ടാവുക. കേരളത്തിൽ എൻ.ഡി.എ എന്നൊന്നില്ല, വല്ലപ്പോഴും ഒരു മീറ്റിങ്​ നടന്നാലായി. ഇങ്ങനെയാണെങ്കിൽ 100 വർഷം കഴിഞ്ഞാലും ബി.ജെ.പി അധികാരത്തിലെത്തില്ല. വനിതാമതിലിന് അനുകൂലമായി നിലപാടെടുത്തതോടെ മു​െമ്പാന്നുമില്ലാത്ത വിധം ബി.ജെ.പി ആരോപണങ്ങളുന്നയിച്ച് വേട്ടയാടുകയാണ്​. ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആ​േരാപിച്ച​ു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vellappally natesan bdjs -Kerala News
Next Story