Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞത്ത്​...

വിഴിഞ്ഞത്ത്​ നടക്കുന്നത്​ രാജ്യവികസനത്തിന്​ എതിരായുള്ള സമരം -വെള്ളാപ്പള്ളി നടേശൻ

text_fields
bookmark_border
Vellappally Natesan
cancel

ചേര്‍ത്തല: വിഴിഞ്ഞത്ത്​ നടക്കുന്നത്​ രാജ്യവികസനത്തിനെതിരെയുള്ള സമരമാണെന്ന്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍ ട്രസ്റ്റിന്‍റെ 69ാമത് വാര്‍ഷിക പൊതുയോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വപ്നപദ്ധതി പൂര്‍ത്തീകരണത്തിലെത്തുമ്പോൾ നിര്‍ത്തിവെക്കണമെന്ന്​ പറയുന്നത്​ ശരിയല്ല. 10 ആവശ്യങ്ങളില്‍ എട്ടിലും സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. സംഘടിത മതശക്തികള്‍ക്ക്​ മുന്നില്‍ മുട്ടുമടക്കുന്ന സമീപനമാണ് സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്.എന്‍ ട്രസ്റ്റിനെ സാമ്പത്തികമായി തകര്‍ക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും സമ്പന്നര്‍ പിന്താങ്ങുന്ന ലോബി പ്രവര്‍ത്തിക്കുന്നു. കേസുകളുടെ നടുവിലൂടെയാണ് ഇപ്പോള്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനം. മൂന്നുമാസം മുമ്പ് വാര്‍ഷിക പൊതുയോഗം നടന്നപ്പോള്‍ 152 കേസാണുണ്ടായിരുന്നത്. ഇപ്പോൾ 172ലെത്തി. ഇതിന്​ പിന്നിലെ കറുത്ത ശക്തികള്‍ പുറത്തുവരുന്നില്ല. പേരിന് ചില ആളുകളെ മുന്നില്‍ നിർത്തി കളിക്കുകയാണ്. ട്രസ്റ്റിനെയും സമുദായത്തെയും ചെറുതാക്കാനും മോശക്കാരുമാക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ചേര്‍ത്തല ശ്രീനാരായണ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ 2022-23 വര്‍ഷത്തെ ബജറ്റ്​ വെള്ളാപ്പള്ളി നടേശന്‍ അവതരിപ്പിച്ചു. ചെയര്‍മാന്‍ ഡോ. എം.എന്‍. സോമന്‍ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി, ട്രഷറര്‍ ഡോ. ജി. ജയദേവന്‍, നിയമോപദേഷ്ടാവ് അഡ്വ. എ.എന്‍. രാജന്‍ ബാബു, ഓഡിറ്റര്‍ റഹിം, എക്‌സിക്യൂട്ടിവ് അംഗങ്ങളായ എ. സോമരാജന്‍, കെ. പത്മകുമാര്‍, രവീന്ദ്രന്‍ വടകര, മോഹന്‍ ശങ്കര്‍, എന്‍. രാജേന്ദ്രന്‍, കെ.ആര്‍. ഗോപിനാഥന്‍, സന്തോഷ് അരയക്കണ്ടി, മേലാംകോട് സുധാകരന്‍, അജി എസ്.ആര്‍.എം എന്നിവര്‍ പങ്കെടുത്തു.

എസ്.എന്‍ ട്രസ്റ്റിന്​​ 141.49 കോടിയുടെ ബജറ്റ്

ചേർത്തല: ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍ഗണണന നല്‍കി എസ്.എന്‍ ട്രസ്​റ്റി​ന്‍റെ 2022-23 വര്‍ഷത്തേക്കുള്ള 141.49 കോടിയുടെ ബജറ്റിന്​ ​പൊതുയോഗം അംഗീകരിച്ചു. ആശുപത്രികള്‍ക്കായി 45 കോടിയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിർമിക്കാനും അറ്റകുറ്റപ്പണികൾക്കും 12 കോടിയും വകയിരുത്തിയിട്ടുണ്ട്. ആശുപത്രികളുടെ ആധുനികവത്കരണത്തിന്​ 10 കോടി നീക്കിവെച്ചിട്ടുണ്ട്​. എയ്ഡഡ് കോളജുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിർമിക്കാനായി ഏഴുകോടിയും സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്ക് മൂന്നുകോടിയും വകയിരുത്തി. എയ്ഡഡ് കോളജുകള്‍ക്ക് രണ്ട് കോടിയും സെന്‍ട്രല്‍ സ്‌കൂളുകള്‍ക്ക് ഒരുകോടിയും മാറ്റിവെച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellappally Nadesanvizhinjam strike
News Summary - vellappally natesan against Vizhinjam strike
Next Story