Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സ്ത്രീ...

ശബരിമല സ്ത്രീ പ്രവേശനം: സർക്കാർ തിരുത്തേണ്ടത്​ തിരുത്തണം, ജനവികാരം സർക്കാർ കണ്ടതാണല്ലോ... -വെള്ളാപ്പള്ളി

text_fields
bookmark_border
ശബരിമല സ്ത്രീ പ്രവേശനം: സർക്കാർ തിരുത്തേണ്ടത്​ തിരുത്തണം, ജനവികാരം സർക്കാർ കണ്ടതാണല്ലോ... -വെള്ളാപ്പള്ളി
cancel

ആലപ്പുഴ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്.എൻ.ഡി.പി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിധി വന്നപ്പോൾ അനൂകൂലിച്ചവരാണ്​ ഇപ്പോൾ എതിർത്ത്​ സംസാരിക്കുന്നത്​. ​സ്ത്രീപ്രവേശന വിഷയത്തിൽ ജനവികാരം സർക്കാർ കണ്ടതാണല്ലോ. സർക്കാർ പ്രവർത്തനം കൊണ്ട്​ തിരുത്തിയതായും കണ്ടു. അത്​ നടപ്പാക്കാൻ പിന്നീട്​ സമ്മർദം കാണിച്ചില്ല. ശബരിമല ​സമരവുമായി ബന്ധപ്പെട്ട കേസുകളടക്കം​ പിൻവലിക്കുന്നത്​ സർക്കാർ തീരുമാനിക്കും. സുപ്രീംകോടതിയിൽ കക്ഷിചേരാൻ എസ്​.എൻ.ഡി.പി പോയിട്ടില്ല. ഈ ആശയം ഉൾക്കൊണ്ട്​ പലരും കക്ഷി ചേർന്നതിനാൽ അതിന്‍റെ ആവശ്യമില്ല. സത്യവാങ്​ മൂലം നൽകണോ വേണ്ടയോയെന്നത്​ സർക്കാർ ചർച്ച ചെയ്ത്​​​​ തീരുമാനിക്കട്ടെ. എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ഇതേഅഭിപ്രായം തന്നെയാണ്​ പറഞ്ഞത്​. കോടതിവിധി നിരാശാജനകമാണെന്ന്​ എസ്​.എൻ.ഡി.പി നിലപാട്​ നേരത്തെ വ്യക്തമാക്കിയിരുന്നു -അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ പരമ്പരാഗതമായി ഇല്ലാത്ത സ്ത്രീപ്രവേശനം നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. അത്​ നടപ്പാക്കിയാൽ കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. അങ്ങനെ പോകരു​തേയെന്ന്​​​ അപേക്ഷിക്കുന്നു. കോടതിവിധി കേരള ജനതയും അയ്യപ്പഭക്തരും ഒരിക്കലും അംഗീകരിക്കില്ല. അതിന്‍റെ വിചാര വികാരങ്ങൾ അണപൊട്ടി കേരളം മുഴുവൻ പ്രതിഷേധത്തിന്‍റെ പ്രതിധ്വനി കേട്ടതാണ്​. ശബരിമലയിൽ ആചാരങ്ങൾ വരികയും ദുരാചാരങ്ങൾ ഇല്ലാതാകും​ വേണം. സ്ത്രീ പ്രവേശനമെന്നത്​ ആചാരമായി നിൽക്കുന്നതല്ല. അതിനാൽ നിലവിലെ കീഴ്​വഴക്കം തുടരണം. ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിലെ ശരിയും തെറ്റും കോടതി കണ്ടുപിടിക്കട്ടെ. തനിക്ക് ആ കണക്കുകൾ അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala women entryVellappally Natesan
News Summary - vellappally natesan against LDF govt on sabarimala women entry
Next Story