Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന സർക്കാറിന്റെ പരിപാടിയിൽ ഉദ്ഘാടകനായി വെള്ളാപ്പള്ളി; ഭദ്രദീപം തെളിയിക്കുന്നത് ഭാര്യ

text_fields
bookmark_border
സംസ്ഥാന സർക്കാറിന്റെ പരിപാടിയിൽ ഉദ്ഘാടകനായി വെള്ളാപ്പള്ളി; ഭദ്രദീപം തെളിയിക്കുന്നത് ഭാര്യ
cancel

സംസ്ഥാന സർക്കാറിന്റെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ ഉദ്ഘാടകനായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭദ്രദീപം തെളിയിക്കാൻ ഭാര്യ പ്രീതി നടേശനും. ഫോർട്ട് കൊച്ചിയിൽ നടക്കുന്ന ഒാണാഘോഷ പരിപാടിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

എം.എൽ.എ അധ്യക്ഷനും മേയർ മുഖ്യപ്രഭാഷകനുമായ പരിപാടിയാണ് വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നത്. എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡംഗവും വെള്ളാപ്പള്ളി നടേശന്റെ ഭാര്യയുമായ പ്രീതി നടേശനാണ് ഭദ്രദീപം തെളിയിക്കുന്നത്. ഇരുവരെയും തുറന്നവാഹനത്തിൽ സ്വീകരിച്ചാനയിച്ചാണ് വേദിയിലെത്തിക്കുക എന്നും പ്രോഗ്രാം നോട്ടീസിൽ പറയുന്നു. വേദിയിൽ ഡെപ്യൂട്ടി മേയർ ഇരുവരെയും ആദരിക്കുകയും ചെയ്യുന്നുണ്ട്.

ഭരണഘടനാ പദവികളിലൊന്നുമി​ല്ലാത്ത സമുദായ നേതാവ് വെള്ളാപ്പള്ളിയെയും ഭാര്യയെയും സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ ആദരിക്കുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം, 'പൂവിളി' എന്ന പേരിൽ നടക്കുന്ന പരിപാടിയുമായി മുന്നോട്ട് പോകുമെന്നാണ് സംഘാടകർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vellappally as the chief guest at the state government event
Next Story