Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാ​​മ്പ​​ത്തി​​ക...

സാ​​മ്പ​​ത്തി​​ക തി​രി​മ​റി​: വെ​ള്ളാ​പ്പ​ള്ളി​യെ ക്രൈം​ബ്രാ​ഞ്ച് ​ചോദ്യം ചെ​യ്തു

text_fields
bookmark_border
സാ​​മ്പ​​ത്തി​​ക തി​രി​മ​റി​: വെ​ള്ളാ​പ്പ​ള്ളി​യെ ക്രൈം​ബ്രാ​ഞ്ച് ​ചോദ്യം ചെ​യ്തു
cancel

ചേ​​ർ​​ത്ത​​ല: കൊ​​ല്ലം എ​​സ്.​​എ​​ൻ കോ​​ള​​ജി​​ലെ സാ​​മ്പ​​ത്തി​​ക തി​​രി​​മ​​റി​​യി​​ൽ എ​​സ്.​​എ​​ൻ.​​ഡി.​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​നെ ക്രൈം​​ബ്രാ​​ഞ്ച് ചോ​​ദ്യം ചെ​​യ്തു. ക​​ണി​​ച്ചു​​കു​​ള​​ങ്ങ​​ര​​യി​​ലെ വ​​സ​​തി​​യി​​ലെ​​ത്തി​​യാ​​ണ് ക്രൈം​​ബ്രാ​​ഞ്ച് എ​​സ്.​​പി ഷാ​​ജി സു​​ഗു​​ണ​െ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ചോ​​ദ്യം ചെ​​യ്ത​​ത്.

1997-98 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ കോ​​ള​​ജ്​ സി​​ൽ​​വ​​ർ ജൂ​​ബി​​ലി​​ക്ക് പി​​രി​​ച്ചെ​​ടു​​ത്ത 1.15 കോ​​ടി​​യി​​ൽ 55 ല​​ക്ഷം വെ​​ള്ളാ​​പ്പ​​ള്ളി സ്വ​​ന്തം അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് വ​​ക​​മാ​​റ്റി​​യെ​​ന്ന​​താ​​ണ് കേ​​സ്. കൊ​​ല്ലം സ്വ​​ദേ​​ശി​​യും എ​​സ്.​​എ​​ൻ ട്ര​​സ്​​​റ്റ്​ അം​​ഗ​​വു​​മാ​​യ സു​​രേ​​ന്ദ്ര​​ബാ​​ബു ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം.

ചൊ​​വ്വാ​​ഴ്​​​ച വൈ​​കീ​​ട്ട്​ നാ​​ലി​​ന്​ ക്രൈം​​ബ്രാ​​ഞ്ച് എ.​​ഡി.​​ജി.​​പി ടോ​​മി​​ൻ ത​​ച്ച​​ങ്ക​​രി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം എ​​ത്തി​​യ സം​​ഘം രാ​​ത്രി വൈ​​കു​​വോ​​ളം ചോ​​ദ്യം ചെ​​യ്തു. 2004ൽ ​​ആ​​രം​​ഭി​​ച്ച കേ​​സി​​ൽ വ​​ർ​​ഷ​​ങ്ങ​​ളാ​​യി രേ​​ഖ​​ക​​ളൊ​​ന്നും ക​​ണ്ടെ​​ത്തി​​യി​​ല്ലെ​​ന്ന്​ പ​​റ​​ഞ്ഞ് കേ​​സ് പൊ​​ലീ​​സ് എ​​ഴു​​തി​​ത്ത​​ള്ളു​​ന്ന ഘ​​ട്ട​​ത്തി​​ൽ സു​​രേ​​ന്ദ്ര​​ബാ​​ബു വീ​​ണ്ടും ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം ക്രൈം​​ബ്രാ​​ഞ്ചി​​ന് വി​​ട്ട​​ത്.



Show Full Article
TAGS:sndp vellappalli sn college vellappally 
Next Story