സത്യം ബോധ്യപ്പെട്ട വി.എസ് തനിക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്ന് വെള്ളാപ്പള്ളി
text_fieldsഹരിപ്പാട്: ഭരണപരിഷ്കാര കമീഷൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ ‘ഗുഡ് സർട്ടിഫിക്കറ്റ്’. പള്ളിപ്പാട് ഗുരുക്ഷേത്ര സമർപ്പണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം വി.എസിനെ പുകഴ്ത്തിയത്.
അച്യുതാനന്ദൻ വളരെ നല്ല മനുഷ്യനാണ്, അതേസമയം ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്. എനിെക്കതിരെ ഒത്തിരി കാര്യങ്ങൾ പറഞ്ഞുനടന്നു. എന്നാൽ, സത്യം അദ്ദേഹം മനസ്സിലാക്കി. കാര്യങ്ങൾ ബോധ്യപ്പെട്ട വി.എസ്. അച്യുതാനന്ദൻ ഇപ്പോൾ തനിക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഒന്നിച്ച് ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ ഇൗഴവരുടെ കൂട്ടായ്മയെ തകർക്കാൻ കഴിയില്ല. നീതി നിർവഹണം നടത്തുന്നവർക്കോ മാറിമാറി വരുന്ന ഭരണാധികാരികൾക്കോ സമുദായ താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ല. സാമ്പത്തികമുണ്ടായാലേ സാമുദായിക ഉന്നമനം സാധ്യമാകൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
