Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന് ശവക്കല്ലറ പണിയുന്നെന്ന് വെള്ളാപ്പള്ളി നടേശൻ

text_fields
bookmark_border
പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന് ശവക്കല്ലറ പണിയുന്നെന്ന് വെള്ളാപ്പള്ളി നടേശൻ
cancel

ആലപ്പുഴ: പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന് ശവകല്ലറ പണിയുന്നെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്‍റെ മുഖമുദ്ര. കോണ്‍ഗ്രസിലെ തമ്മിൽ തല്ല് കാരണം എൽ.ഡി.എഫ് തന്നെ വീണ്ടും അധികാരത്തിലെത്തും. എൽഡിഎഫിന്‍റെ ഭരണമികവ് കൊണ്ടായിരിക്കില്ല അവര്‍ വീണ്ടും അധികാരത്തിലെത്തുക.

കോണ്‍ഗ്രസിലെ അനൈക്യം എൽ.ഡി.എഫിന് ഗുണം ചെയ്യും. കോൺഗ്രസിനോട് വിരോധമില്ല. എന്നാൽ, ചില നേതാക്കൾ വ്യക്തി വിദ്വേഷം തീർക്കുകയാണ്. സുധാകരൻ പറയുന്നതിന്‍റെ എതിര് മാത്രമാണ് സതീശൻ പറയുക. സുധാകരനെ മൂലക്കിരുത്തി സതീശനാണ് കോൺഗ്രസിനെ നയിക്കുന്നത്. സതീശൻ ശൈലി കോൺഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കോൺഗ്രസിൽ അഭിപ്രായ വ്യക്തതയില്ല. വി.ഡി. സതീശൻ തറ വര്‍ത്തമാനം പറയുകയാണ്. ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും ആരോപിച്ചു. കോണ്‍ഗ്രസ് തന്നെ അകത്തിടാൻ ശ്രമിച്ചതാണ്. കെ.പി.സി.സി പ്രസിഡന്‍റായിരുന്ന വി.എം സുധീരൻ തന്നെ അറസ്റ്റ് ചെയ്യാൻ അന്നത്തെ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു.

തന്‍റെ സൗകര്യം കൂടി നോക്കി വന്നാൽ സ്ഥാനാർഥികൾക്ക് കാണാം. മുൻകൂട്ടി പറഞ്ഞിട്ട് യു.ഡി.എഫ് സ്ഥാനാർഥികളായ രാഹുലിനും രമ്യക്കും വരാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vellapally Natesan said that the opposition leader will build a graveyard for the Congress
Next Story