വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ
text_fieldsചേർത്തല: ശ്വാസതടസ്സത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ. കൊല്ലത്ത് നടന്ന യോഗത്തിന്റെ തെക്കൻ മേഖല സമ്മേളനത്തിൽ പങ്കെടുത്തശേഷം ശനിയാഴ്ച രാത്രി വൈകി കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെ ഹരിപ്പാട് വെച്ചാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സക്ക് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യൂറിനറി ഇൻഫെക്ഷനും ചെറിയ പനിയുമുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ടാണ് ശ്വാസതടസ്സമുണ്ടായതെന്നും രണ്ടുദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

