Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീധരൻപിള്ള...

ശ്രീധരൻപിള്ള കലക്കവെള്ളത്തിൽ മീൻപിടിക്കുന്നു -വെള്ളാപ്പള്ളി

text_fields
bookmark_border
vellappaly-nadesan
cancel

തിരുവനന്തപുരം: ചെക്ക്​ കേസിൽ തുഷാർ​ വെള്ളാപ്പള്ളി അറസ്​റ്റിലായ സംഭവത്തിൽ ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻപിള്ള കലക ്കവെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി നടേശൻ. കുറച്ച്​ കൂടി മാന് യമായതും ബുദ്ധിപരവുമായ സമീപനം ശ്രീധരൻപിള്ള സ്വീകരിക്കണമായിരുന്നു. തുഷാർ അറസ്​റ്റിലായപ്പോൾ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ വിളിച്ച്​ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. എംബസിയും പ്രശ്​നത്തിൽ ഇടപ്പെട്ടിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേസിൽ ഗൂഢാലോചനയില്ലെന്ന്​ തുഷാർ തന്നെ പറിഞ്ഞിട്ടുണ്ട്​. പിന്നെന്തിനാണ്​ കമ്യൂണിസ്​റ്റുകളാണ്​ ഗൂഢാലോചന നടത്തിയതെന്ന്​ ശ്രീധരൻപിള്ള ആരോപിക്കുന്നത്​​. രാജാവിനേക്കാൾ വലിയ രാജഭക്​തി പിള്ള കാണിക്കരുത്​. ശ്രീധരൻപിള്ള നല്ലൊരു അഭിഭാഷകനാണ്​ എന്നാൽ തലയിൽ തലച്ചോറില്ലെന്നും വെള്ളാപള്ളി നടശേൻ പറഞ്ഞു.

തൃശൂർ ​സ്വദേശിയായ നാസിൽ അബ്​ദുള്ള നൽകിയ ചെക്ക്​ കേസിലാണ്​ തുഷാർ വെള്ളാപ്പള്ളി യു.എ.ഇയിൽ അറസ്​റ്റിലായത്​. പിന്നീട്​ തുഷാറിന്​ കേസിൽ ജാമ്യം ലഭിച്ചെങ്കിലും യാത്ര വിലക്കുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSreedharan pillaVellapalli nadeshan
News Summary - Vellapally nadeshan on thushar issue-Kerala news
Next Story