Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിന്‍റെ...

കോൺഗ്രസിന്‍റെ പരാജയത്തിൽ സന്തോഷം; ഇടത് ജയം പിന്നാക്ക പിന്തുണ കൊണ്ട്​ -വെള്ളാപ്പള്ളി

text_fields
bookmark_border
vellapally-natesan
cancel

കോൺഗ്രസിന്‍റെ ദയനീയ പരാജയത്തിൽ സന്തോഷമുണ്ടെന്ന്​ എസ്​.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ​. എന്നെ കോൺഗ്രസുകാർ ഏറെ ഉപദ്രവിച്ചിട്ടുണ്ട്​. കോൺഗ്രസുകാരെ ഞാനെന്‍റെ വീട്ടിൽ കയറ്റാറില്ല. അവർ ആ പരാജയം അർഹിക്കുന്നുണ്ട്​. എന്‍റെ വേദന ജനം തിരിച്ചറിഞ്ഞുവെന്നും കോൺഗ്രസുകാരെ തോൽപിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദേശീയ പാർട്ടിയായ കോൺഗ്രസിന്‍റെ അധപതനം അവരുടെ നയത്തിന്‍റെ കുഴപ്പമാണ്​. ദേശീയ പാർട്ടിയായ കോൺഗ്രസ്​ കേരളത്തിൽ ഇങ്ങനെ അധപതിക്കുന്നതിൽ ദു:ഖമുണ്ട്​.

കോൺഗ്രസിൽ ഒരു ഈഴവൻ മാത്രമാണ്​ ജയിച്ചത്​. എന്നാൽ, ഇടതു പക്ഷത്ത്​ അങ്ങിനെയെല്ല. ചങ്ങനാശേരിയിലേക്ക്​ മാത്രം നോക്കിയിരുന്നവർ തരിപ്പണമായില്ലേ. സവർണ ശക്​തികളുടെ എതിർപ്പ്​ പിണറായി വിജയന്​ ഏറ്റില്ല. ഒരുപാട്​ ഗുണമുണ്ടായിട്ടും എൻ.എസ്​.എസ്​ ഇടതുപക്ഷത്തെ എതിർത്തു. നന്ദികേടേ നിന്‍റെ പേരോ സുകുമാരൻ നായരെന്നും അദ്ദേഹം ചോദിച്ചു. സുകുമാരൻ നായരുടെ മകൾ ഇന്നിരിക്കുന്നത്​ പിണറായി കൊടുത്ത സ്​ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.

പിന്നാക്ക വിഭാഗത്തിന്‍റെ പിന്തുണ കൊണ്ടാണ്​ ആലപ്പുഴയിൽ ഇടതുപക്ഷം ജയിച്ചുകയറിയത്​. അന്ന വസ്​ത്രങ്ങൾ നൽകിയ തമ്പുരാനാണ്​ ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗത്തിന്‍റെ പിന്തുണ കൊണ്ടാണ്​ ഇടതുപക്ഷം ജയിച്ചതെന്ന്​ ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജലീൽ മലപ്പുറം മന്ത്രിയായിരുന്നു. അദ്ദേഹം ഒരു വിഭാഗത്തിന്‍റെ മന്ത്രി മാത്രമായി മാറി. ജലീലിന്​ മന്ത്രി സ്​ഥാനം രാജി വെക്കേണ്ടി വന്നത്​ ​ൈ​ദവമുണ്ടന്നുള്ളത്​ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജലീൽ കഷ്​ടിച്ചാണ്​ ജയിച്ചത്​. നന്മ ​െചയ്യാത്തതിന്​ കിട്ടിയ ശിക്ഷയാണത്​. ജലീലി​െന്‍റ വിജയം സാ​ങ്കേതികമാണെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്‍റെ ശിഷ്യനാണെന്ന സ്​നേഹം ജലീൽ ഒരിക്കലും കാണിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മേഴ്​സിക്കുട്ടിയമ്മ തോറ്റത്​ അവരുടെ ജനകീയ മുഖം നഷട്​പ്പെടതുകൊണ്ടാണെന്നും അവർക്ക്​ മേഴ്​സി ഒട്ടും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VELLAPALLI NATESANassembly election
News Summary - Vellapalli responds about election results
Next Story