Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലായിലെ വിജയം ഇടത്​...

പാലായിലെ വിജയം ഇടത്​ സർക്കാറിനുള്ള അംഗീകാരം -വെള്ളാപ്പള്ളി

text_fields
bookmark_border
പാലായിലെ വിജയം ഇടത്​ സർക്കാറിനുള്ള അംഗീകാരം -വെള്ളാപ്പള്ളി
cancel

തിരുവനന്തപുരം: പാലായിലെ മാണി സി. കാപ്പൻെറ തെരഞ്ഞെടുപ്പ്​ വിജയം ഇടത്​ സർക്കാറിൻെറ ഭരണത്തിനുള്ള അംഗീകാരമാണെന് ന്​ എസ്​.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ്​ സർക്കാറിൻെറ വിലയിരുത്തലാവുമെന്നാണ്​ വേ ാ​ട്ടെടുപ്പിന്​ മുമ്പ്​ പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞിരുന്നത്​. ഇപ്പോൾ സർക്കാറിൻെറ പ്രവർത്തനം നല്ലതാണെന ്ന്​ പറയാൻ അവർ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലായിൽ മാണി സി.കാപ്പൻ ജയിക്കണമെന്ന്​ എസ്​.എൻ.ഡി.പി മാത്രമല്ല ആഗ്രഹിച്ചത്​. പാലാ ബിഷപ്പിന്​ പോലും കേരള കോൺഗ്രസ്​ സ്ഥാനാർഥി ജയിക്കണമെന്ന്​ ആഗ്രഹമുണ്ടായിരുന്നില്ല. കേരള കോൺഗ്രസിനെ നയിക്കാനുള്ള നേതൃപാടവം ജോസ്​ കെ. മാണിക്ക്​ ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അരൂരിൽ തമ്മിൽ ഭേദം തൊമ്മനെന്നതാണ്​ എസ്​.എൻ.ഡി.പി നിലപാട്​. ഷാനി മോൾ ഉസ്​മാനെ അരൂരിൽ യു.ഡി.എഫ്​ സ്ഥാനാർഥിയായി നിർദേശിച്ചത്​ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരാണെന്ന്​ പറഞ്ഞു കേൾക്കുന്നു.കോന്നിയിൽ യു.ഡി.എഫ്​ സ്ഥാനാർഥിയെ നിർദേശിച്ചത്​ എൻ.എസ്​.എസാണ്​.

അഖിലേന്ത്യാതലത്തിൽ ബി.ജെ.പിയുമായി അഭിപ്രായ വ്യതാസമില്ല. എന്നാൽ, കേരളത്തിലെ ബി.ജെ.പിക്ക്​ പാർട്ടി കൊണ്ടു നടക്കാനുള്ള പ്രാപ്​തിയില്ല. പാലാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ ഐക്യമുണ്ടായിരുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsVellapalli NadesanPala by Election
News Summary - Vellapalli nadeshan on pala by election-Kerala news
Next Story