Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേളാങ്കണ്ണി തീർഥയാത്ര...

വേളാങ്കണ്ണി തീർഥയാത്ര ബസ് അപകടം; ഏദന് ഇത് പുനര്‍ജന്മം

text_fields
bookmark_border
Velankanni pilgrimage bus accident
cancel
camera_alt

ഏ​ദ​ൻ

ന​ട​ത്ത​റ: മ​ര​ണ​മു​ഖ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട ഒ​രു​വ​യ​സ്സു​കാ​ര​ൻ ഏ​ദ​ന് ഇ​ത് ര​ണ്ടാം ജ​ന്മം. യാ​ത്ര​യി​ലു​ട​നീ​ളം പേ​ര​ക്കു​ട്ടി​യെ ചേ​ര്‍ത്തു​വെ​ച്ച ലി​ല്ലി മ​ര​ണ​ത്തി​ലും കൈ​വി​ടാ​തെ സൂ​ക്ഷി​ച്ച മാ​തൃ​സ്‌​ന​ഹ​ത്തി​ന്റെ പൂ​ര്‍ണ​ത​യാ​യി.

വേ​ളാ​ങ്ക​ണ്ണി യാ​ത്ര തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ഏ​ദ​ന്‍ അ​മ്മൂ​മ്മ​യാ​യ ലി​ല്ലി​യു​ടെ മ​ടി​യി​ലാ​ണ് സ്ഥാ​നം​പി​ടി​ച്ച​ത്. ബ​സി​ലെ തി​ര​ക്കി​നി​ട​യി​ലൊ​ന്നും അ​വ​ന്‍ അ​മ്മ​യു​ടെ സാ​ന്നി​ധ്യം തി​ര​ക്കി​യ​തേ ഇ​ല്ല. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ നി​ർ​ത്തി​യ​പ്പോ​ഴും തു​ട​ര്‍ന്നും അ​മ്മ​യു​ടെ ക​രു​ത​ലി​ന​പ്പു​റം അ​വ​ന്‍ അ​മ്മൂ​മ്മ​യു​ടെ മ​ടി​യി​ലേ​ക്കു​ത​ന്നെ ഇ​രി​പ്പ് മാ​റ്റി. പു​ല​ര്‍ച്ച ചാ​യ കു​ടി​ക്കാ​ന്‍ ബ​സ് നി​ർ​ത്തി​യ​പ്പോ​ള്‍ ഉ​ണ​ര്‍ന്നെ​ങ്കി​ലും വീ​ണ്ടും അ​മ്മൂ​മ്മ​യു​ടെ മ​ടി​യി​ല്‍ മ​യ​ങ്ങി. യാ​ത്ര പു​ന​രാ​രം​ഭി​ച്ച് അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് വ​ലി​യ വ​ള​വി​ല്‍ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. ഈ ​സ​മ​യം ബ​സി​ല്‍നി​ന്ന് ലി​ല്ലി​യും കു​ട്ടി​യും തെ​റി​ച്ചു​വീ​ണ​താ​യാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, കു​ട്ടി ഒ​രു​പോ​റ​ല്‍പോ​ലും ഏ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജി​ന്‍സ​ന്‍-​സി​ജി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ കു​ട്ടി​യാ​ണ് ഏ​ദ​ന്‍. മൂ​ത്ത പെ​ണ്‍കു​ട്ടി ഇ​സ​മ​രി​യ ര​ണ്ട് വ​യ​സ്സാ​യ​പ്പോ​ൾ മ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന്റെ​യും പ്രാ​ർ​ഥ​ന​യു​ടെ​യും ഫ​ല​മാ​യാ​ണ് ഏ​ദ​ന്റെ ജ​ന​നം. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​ന്നാം പി​റ​ന്നാ​ളി​നു​ശേ​ഷം കു​ട്ടി​യെ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്റെ മു​ന്നി​ല്‍ വ​ണ​ങ്ങു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വ​രു​ടെ കു​ടും​ബം യാ​ത്ര​തി​രി​ച്ച​ത്.

തൃ​ശൂ​രി​ൽ​നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് പോ​യ ബ​സ് അ​പ​ക​ട​ത്തി​ല്‍പെ​ട്ട​പ്പോ​ൾ

പേരക്കുട്ടിക്കായുള്ള വഴിപാട് പൂർത്തിയാക്കാതെ ലില്ലി യാത്രയായി

ഒ​ല്ലൂ​ര്‍: പേ​ര​ക്കു​ട്ടി​യു​ടെ വ​ഴി​പാ​ടു​ക​ൾ​ക്കാ​യി വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ വീ​ട്ട​മ്മ​യു​ടെ വേ​ർ​പാ​ടി​ൽ മ​നം​നൊ​ന്ത് കു​ടും​ബം.

നെ​ല്ലി​ക്കു​ന്ന് കു​റ പു​ളി​ക്ക​ന്‍ വീ​ട്ടി​ല്‍ വ​ർ​ഗീ​സി​ന്റെ ഭാ​ര്യ ലി​ല്ലി (63) ഭ​ര്‍ത്താ​വ് വ​ർ​ഗീ​സി​നും ര​ണ്ടാ​മ​ത്തെ മ​ക​ന്‍ ജി​ന്‍സ​നും ഭാ​ര്യ സി​ജി​ക്കും മ​ക​ന്‍ ഏ​ദ​നും ഒ​പ്പ​മാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ​ത്.

ലി​ല്ലി​യു​ടെ പേ​ര​ക്കു​ട്ടി ഏ​ദ​ന്റെ പി​റ​ന്നാ​ളി​നു​ശേ​ഷം വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്റെ അ​ടു​ത്ത് കൊ​ണ്ടു​പോ​യി ച​ട​ങ്ങു​ക​ള്‍ക്കു​ശേ​ഷം ത​ല മു​ണ്ഡ​നം ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. മാ​ർ​ച്ചി​ലാ​ണ് ഏ​ദ​ന്റെ ഒ​ന്നാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​ത്. ശ​നി​യാ​ഴ്ച ഒ​ല്ലൂ​രി​ല്‍നി​ന്ന് പോ​കു​ന്ന മോ​ണി​ങ് സ്റ്റാ​ര്‍ ടൂ​ര്‍ ഓ​പ​റേ​റ്റേ​ഴ്‌​സി​ന്റെ ബ​സി​ലാ​ണ് കു​ടും​ബം ടി​ക്ക​റ്റ് എ​ടു​ത്ത​ത്.

എ​ന്നാ​ല്‍, അ​ത് ലി​ല്ലി​യു​ടെ മ​ര​ണ​ത്തി​ലേ​ക്കാ​വു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentVelankanni Pilgrimage
News Summary - Velankanni pilgrimage bus accident
Next Story