കൊല്ലം: ജില്ലയിൽ സ്വകാര്യ വാഹനങ്ങൾക്ക് തിങ്കളാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തും. ഒറ്റ - ഇരട്ട അക്ക രജിസ്ട്രേഷൻ നമ്പറിനെ അടിസ്ഥാനമാക്കിയാകും നിയന്ത്രണം.
ഒറ്റ അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പർ വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപയോഗിക്കാം. ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്നവക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാകും. തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ജില്ല കലക്ടർ അറിയിച്ചു
ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. കണ്ടെയ്ൻമെൻറ് സോണുകളിൽ ശക്തമായ നിയന്ത്രണമായിരിക്കും നടപ്പാക്കുക. തീരദേശമേഖലകളിലെ നിശ്ചിത വീടുകൾ ക്ലസ്റ്ററുകളാക്കി തിരിച്ച് അണുവിമുക്തമാക്കും.