Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർധരാത്രി വീടുകയറി ആക്രമണം; മൂന്ന് വാഹനങ്ങള്‍ തീ​വെച്ച് നശിപ്പിച്ചു

text_fields
bookmark_border
അർധരാത്രി വീടുകയറി ആക്രമണം; മൂന്ന് വാഹനങ്ങള്‍ തീ​വെച്ച് നശിപ്പിച്ചു
cancel

ആനക്കര (പാലക്കാട്): കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണി കപ്പൂര്‍ സിറ്റിയില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ട മൂന്ന് വാഹനങ്ങള്‍ തീ​വെച്ച് നശിപ്പിച്ചു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്‍റെ വീട്ടിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആക്രമണം ഉണ്ടായത്. പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം ലോറി, കാര്‍, ബൈക്ക് തുടങ്ങിയവയാണ് അഗ്നിക്കിരയാക്കിയത്. വീടിന്റെ ജനലുകളും തീപിടിത്തത്തിൽ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന കുട്ടി പുക ശ്വസിച്ച് ബോധരഹിതനായി.

ഫൈസലും അബ്ദുൽ ഖാദർ എന്നയാളും തമ്മില്‍ നേരത്തെ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇതിന്‍റെ തുടര്‍ച്ചയാണ് വെള്ളിയാഴ്ചത്തെ തീവെപ്പെന്നാണ് സൂചന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vehicles parked in the backyard were destroyed by fire
Next Story