Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസികളുടെ മടങ്ങിവരവ്: കരിപ്പൂരിലെത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റർ ചെയ്യണം
text_fieldsbookmark_border
മലപ്പുറം: പ്രത്യേക വിമാനങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്നവരില്‍ വീടുകളില്‍ ക്വാറൻറീനില്‍ കഴിയാന്‍ അനുവദിക്കെപ്പട്ട ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാർ, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, മെഡിക്കല്‍ എമര്‍ജന്‍സി, മരണം /ശവസംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട് വരുന്നവര്‍ തുടങ്ങിയവര്‍ വീടുകളിലെത്താന്‍ സ്വയം വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ വാഹനവിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
വിമാനം എത്തുന്നതിന് നാലുമണിക്കൂര്‍ മുെമ്പങ്കിലും https://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റർ ചെയ്യണം. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ ഒരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല.
Next Story
