Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനമോഷണം: സഹോദരങ്ങൾ...

വാഹനമോഷണം: സഹോദരങ്ങൾ അറസ്​റ്റിൽ

text_fields
bookmark_border
vehicle theft accuse
cancel

ചാ​വ​ക്കാ​ട്: ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ മോ​ഷ്​​ടി​ക്കു​ന്ന പ​ത്തം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ അ​ക​ലാ​ട് ബീ​ച്ചി​ൽ​നി​ന്ന് പി​ടി​കൂ​ടി. കൈ​പ്പ​മം​ഗ​ലം ക​ള​പ്പു​ര​യ്ക്ക​ൽ അ​ൻ​സാ​രി (37), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ അ​ക്ബ​ർ (35) എ​ന്നി​വ​രെ​യാ​ണ് വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത് ത​മി​ഴ്നാ​ട് പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ക്ക​ര​യി​ൽ​നി​ന്ന് വ​നി​ത പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ അ​ട​ക്കം കാ​റു​ക​ൾ മോ​ഷ്​​ടി​ച്ച​ത്. കൂ​ട്ട​ത്തി​ലെ ഒ​രാ​ൾ അ​വി​ടെ പി​ടി​യി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലേ​ക്ക് നീ​ണ്ട​ത്.

അ​ജ്ഞാ​ത​രാ​യ ചി​ല​ർ അ​ക​ലാ​ട് മൂ​ന്ന​യി​നി​യി​ലു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് ത​മി​ഴ്നാ​ട് പൊ​ലീ​സ് വ​ട​ക്കേ​ക്കാ​ട്ട്​ എ​ത്തി​യ​ത്. മൂ​ന്ന​യി​നി ബീ​ച്ചി​ൽ കാ​റ്റാ​ടി മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ർ​മി​ച്ച ഏ​റു​മാ​ട​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ ത​മ്പ​ടി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ളു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട് ഈ ​പ്ര​ദേ​ശ​ത്താ​ണ്.

രാ​ത്രി എ​ത്തി​യ പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഘം കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി മ​ധു​ക്ക​ര പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle TheftBrothers arrestedTheft News
News Summary - vehicle theft; brothers arrested
Next Story