You are here
സംസ്ഥാനത്ത് ജൂൺ 18ന് വാഹനപണിമുടക്ക്
തൃശൂർ: ഗതാഗത വകുപ്പിെൻറ തൊഴിലാളി വിരുദ്ധനയങ്ങൾ അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ട് മോട്ടോർ വ്യവസായ സംരക്ഷണ സമിതി ജൂൺ 18ന് സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു. തൃശൂരിൽ ചേർന്ന മോട്ടോർ വ്യവസായ സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം കൂടിയാലോചനകളില്ലാതെ ഘടിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ബസ്, ഓട്ടോറിക്ഷ, ലോറി, ടാക്സി വാഹനങ്ങളും പണിമുടക്കിൽ പങ്കെടുക്കും. ജി.പി.എസ് വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് മോട്ടാർ വ്യവസായ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. ടാക്സികൾക്കും ചെറുകിട വാഹനങ്ങൾക്കും 15 വർഷത്തെ നികുതി ഒരുമിച്ച് അടയ്ക്കണമെന്ന തീരുമാനവും സമിതി ചൂണ്ടിക്കാട്ടി. മനോജ് ഗോപി, പി.ജെ. സെബാസ്റ്റ്യൻ, ആേൻറാ ഫ്രാൻസിസ്, കെ.വി. ഹരിദാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.