വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽപന; ഒരാൾ പിടിയിൽ
text_fieldsആലുവ: വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. തമിഴ്നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യനെ (56) എടത്തല പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് എടത്തലയിൽനിന്ന് ടിപ്പറും ഗുഡ്സ് ആെപയും മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലാകുന്നത്. മോഷണം നടത്തിയ വാഹനങ്ങൾ പൊള്ളാച്ചിയിൽ കണ്ടെത്തി.
മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെക്കുറിച്ചുകൂടി വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിൽ കൊണ്ടുപോയി നമ്പർ മാറ്റി രൂപമാറ്റം വരുത്തി വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. എസ്.പി കെ. കാർത്തികിെൻറ നേതൃത്വത്തിൽ ഡിവൈ.എസ്.പി ടി.എസ്. സിനോജ്, എടത്തല എസ്.ഐ കെ. സിനോദ്, സി.പി.ഒ കെ.എസ്. മുഹമ്മദ് റഫീഖ് എന്നിവർ ചേർന്നാന്ന് പ്രതിയെ പിടികൂടിയത്. ആലുവ ഭാഗത്തുനിന്ന് വാഹനങ്ങൾ കാണാതായത് സംബന്ധിച്ച അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘം രൂപവത്കരിെച്ചന്നും എസ്.പി പറഞ്ഞു.

