മൂന്നു ദിവസമായി പുകപരിശോധനയില്ല; വലഞ്ഞ് വാഹന ഉടമകൾ
text_fieldsപാലക്കാട്: മൂന്നു ദിവസമായി വാഹനങ്ങളുടെ പുകപരിശോധന നടക്കാത്തത് ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. പരിവാഹൻ സൈറ്റ് സോഫ്റ്റ്വെയറിലെ തകരാറാണ് പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കാൻ തടസ്സമായി നിൽക്കുന്നത്.
തകരാർ മൂലം പരിശോധനകേന്ദ്രങ്ങൾക്ക് ലോഗിൻ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇൻഷുറൻസ് അടക്കമുള്ളവ പുതുക്കാൻ പുകപരിശോധന സർട്ടിഫിക്കറ്റ് ആവശ്യമായിരിക്കെയാണിത്. പരിശോധന സർട്ടിഫിക്കറ്റില്ലാത്തതിനാൽ ടെസ്റ്റ് എടുക്കേണ്ട വാഹനങ്ങളുടെ വിവരങ്ങൾ സൈറ്റിൽ അപ് ലോഡ് ചെയ്യാൻ പറ്റാതെ വരുകയും കാലാവധി തെറ്റിയാൽ പിഴ ഈടാക്കേണ്ടിവരുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകൾ അടങ്ങിയ സെൻട്രൽ സോണിൽതന്നെ 200ലധികം പുകപരിശോധന കേന്ദ്രങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

