വാഹന നമ്പർ 7777; ചെലവ് 7.85 ലക്ഷം
text_fieldsതിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. ലാന്‍ഡ്റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിനായി കെ.എല്‍-27 എം 7777 എന്ന നമ്പറാണ് യുവസംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്.
തിരുവല്ല ആര്.ടി.ഒക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം നടന്നത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ടനമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

