Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനാവശ്യ വാഹന പരിശോധന...

അനാവശ്യ വാഹന പരിശോധന ഡി.ജി.പി വിലക്കി

text_fields
bookmark_border
kerala dgp-kerala news
cancel

തൃ​ശൂ​ർ: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി പി​ഴ​യ​ട​പ്പി​ക്കു​ന്ന പൊ​ലീ​സി​​െൻറ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ ഡി.​ജി.​പി വി​ല​ക്കി. ഹെ​ൽ​മെ​റ്റ്, പെ​റ്റി കേ​സു​ക​ൾ​ക്കാ​യു​ള്ള അ​നാ​വ​ശ്യ വാ​ഹ​ന പ​രി​ശോ​ധ​ന നി​രോ​ധി​ച്ചു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​നു​ള്ള പ​രി​ശോ​ധ​ന ഇ​നി മോ​​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും-​പൊ​ലീ​സും സം​യു​ക്ത​മാ​യേ ന​ട​ത്താ​വൂ എ​ന്നാ​ണ്​ ഉ​ത്ത​ര​വ്.

നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ത്തി​​െൻറ​യും ഡ്രൈ​വ​റു​ടെ​യും ഫോ​ട്ടോ പ​ക​ർ​ത്തി തെ​ളി​വ്​ സ​ഹി​തം നോ​ട്ടീ​സ് അ​യ​ച്ച് പി​ഴ ഈ​ടാ​ക്കി​യാ​ൽ മ​തി​യെ​ന്നും ത​ട​ഞ്ഞ് നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ഴ പി​രി​ക്കേ​ണ്ട​ന്നും ഉ​ത്ത​ര​വ്​ പ​റ​യു​ന്നു. ദി​വ​സ​വും ​േക്വാ​ട്ട ന​ൽ​കി പെ​റ്റി കേ​സ്​ തി​ക​യ്ക്ക​ണ​െ​മ​ന്ന മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​വും ഡി.​ജി.​പി അ​വ​സാ​നി​പ്പി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളെ പീ​ഡി​പ്പി​ച്ച് റോ​ഡു​ക​ളി​ൽ ന​ട​ത്തു​ന്ന അ​നാ​വ​ശ്യ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പൊ​തു​നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ്​ ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ക​യും മ​ലി​നീ​ക​ര​ണം, പെ​ർ​മി​റ്റ്, ലൈ​സ​ൻ​സ് തു​ട​ങ്ങി​യ രേ​ഖ​ക​ൾ സ്ഥി​ര​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തും പു​തി​യ ഉ​ത്ത​ര​വ്​ വി​ല​ക്കു​ന്നു​ണ്ട്.

അ​നാ​വ​ശ്യ വാ​ഹ​ന​പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക​ൾ ഇ​റ​ക്കി​യ 15 മു​ൻ ഉ​ത്ത​ര​വു​ക​ൾ ഉ​ദ്ധ​രി​ക്കു​ന്ന ഡി.​ജി.​പി​യു​ടെ ഉ​ത്ത​ര​വി​ൽ ഹെ​ൽ​മ​റ്റും സീ​റ്റ്ബെ​ൽ​റ്റും ധ​രി​ക്കാ​ത്ത​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ന്തു​ട​ർ​ന്ന് പി​ടി​ക്ക​രു​തെ​ന്നും തി​ര​ക്കു​ള്ള റോ​ഡു​ക​ളി​ൽ ഒ​രേ​സ​മ​യം എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ത​ട​ഞ്ഞി​ട്ട് പ​രി​ശോ​ധി​ക്ക​രു​തെ​ന്നും പ​റ​യു​ന്നു.

വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​രെ ‘സാ​ർ’ അ​ല്ലെ​ങ്കി​ൽ ‘മാ​ഡം’ എ​ന്ന് സം​ബോ​ധ​ന ചെ​യ്യ​ണം. അ​മി​ത​വേ​ഗ​ത്തി​ലും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലും മ​ദ്യ​പി​ച്ചും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത​വ​ർ വാ​ഹ​ന​മോ​ടി​ക്കു​േ​മ്പാ​ഴു​മാ​ണ് രേ​ഖ​ക​ൾ കാ​ണേ​ണ്ട​ത്. നി​യ​മ ലം​ഘ​ക​രോ​ട് സൗ​ഹൃ​ദ​ത്തോ​ടെ പെ​രു​മാ​റ​ണ​ം.

സേ​ന​യ്ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്ക​രു​തെ​ന്നും ഡി.​ജി.​പി വ്യ​ക്ത​മാ​ക്കു​ന്നു. ഹെ​ൽ​മ​റ്റും സീ​റ്റ്ബെ​ൽ​റ്റും ധ​രി​ക്കാ​ത്ത​വ​രോ​ട് പി​ഴ​യെ കു​റി​ച്ചും അ​പ​ക​ട​ത്തെ കു​റി​ച്ചും മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkerala newsmalayalam newsvehicle inspection
News Summary - Vehicle Inspection DGP -Kerala News
Next Story