Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാളെ മുതൽ കർശന...

നാളെ മുതൽ കർശന വാഹനപരിശോധന; പിഴ ഈടാക്കില്ല, കോടതിക്ക് റിപ്പോർട്ട് നൽകും

text_fields
bookmark_border
motor-vehicle-180919.jpg
cancel

തിരുവനന്തപുരം: ഗതാഗത നിയമലംഘനം സംബന്ധിച്ച പരിശോധന കർശനമാക്കാൻ മോ​േട്ടാർ വാഹനവകുപ്പ്​ എൻഫോഴ്​സ്​മ​െൻറ്​ വിഭാഗത്തിന്​ ഗതാഗതസെക്രട്ടറി നി​ർദേശം നൽകി. ഉയർന്ന പിഴ തൽക്കാലം ഇൗടാക്കില്ല. വാഹനപരിശോധനയിൽ ഒാണക്കാലത്ത്​ ഇളവ്​ നൽകിയിരുന്നു. ഉയർന്ന പിഴ സംബന്ധിച്ച്​ ചർച്ച ചെയ്യുന്നതിന്​ ശനിയാഴ്​ച മുഖ്യമന്ത്രി ഉന്നതതല ​യോഗം വിളിച ്ചിട്ടുമുണ്ട്​.

പിഴക്കാര്യത്തിലടക്കം തീരുമാനം വ്യക്തമായ ശേഷം പരിശോധന സജീവമാക്കണമെന്നാണ്​ ​ഉദ്യോഗസ്ഥരുടെ നിലപാട്​. വിഷയത്തിൽ വ്യക്തത വരുന്നതു​വരെ കടുത്ത നടപടിയുണ്ടാകില്ലെന്ന്​ ഗതാഗതമന്ത്രി​ വ്യക്തമാക്കിയ സാഹചര്യത്തിൽ വിശേഷിച്ചും. ബോധവത്​കരണം ലക്ഷ്യമാക്കി പരിശോധന നടത്താനാണ്​ നിർദേശിച്ചിട്ട​ുള്ളതെന്ന്​ അധികൃതർ വ്യക്തമാക്കുന്നു. നിരീക്ഷണകാമറകൾ വഴി പിടികൂടുന്ന റോഡിലെ നിയമലംഘനങ്ങൾ കോടതിയിലേക്ക്​ കൈമാറാൻ​ നിർദേശം നൽകിയതിനെ, ​‘റോഡിലെ എല്ലാ നിയമലംഘനങ്ങളും പിടികൂടി കോടതിക്ക്​ കൈമാറണമെന്ന്​’ ചില കേന്ദ്രങ്ങൾ തെറ്റായ വ്യാഖ്യാനം നൽകുകയാണെന്നും അധികൃതർ വിശദീകരിച്ചു.

പിഴ കുറയ്​ക്കുന്ന കാര്യത്തിൽ കേ​ന്ദ്രത്തിന്​ നൽകിയ കത്തിന്​ മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്​ മാത്രമായി ഇളവ് നൽകാനുമാകില്ല. അതേസമയം, നിയമം നടപ്പാക്കുന്ന കാര്യത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാനാണ്​ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ശനിയാഴ്​ച രാവിലെ പത്തിന്​ മോ​േട്ടാർ വാഹനവകുപ്പിലെയും പൊലീസിലെയും ഉന്നതരുടെ യോഗം വിളിച്ചത്​. ശനിയാഴ്​ചക്കകം കേ​ന്ദ്രത്തിൽനിന്ന്​ വ്യക്തമായ നിർദേശമുണ്ടായില്ലെങ്കിൽ ഉന്നതതലയോഗത്തിലും കാര്യമായ തീരുമാനമെടുക്കാനാവില്ല.

പരിശോധനയ​ും പിഴയും കുറഞ്ഞതോടെ ഇൗ ഇനത്തിലെ സംസ്ഥാന സർക്കാറി​​െൻറ വരുമാനം കുറഞ്ഞിട്ടുണ്ട്​. ആദ്യത്തെ അഞ്ച്​ ദിവസത്തെ കണക്കനുസരിച്ച്​ 46 ലക്ഷം രൂപയാണ്​ പിഴയിനത്തിൽ കിട്ടിയത്​.​ ഒാണക്കാലത്തെ ഇളവ്​ പ്രഖ്യാപിച്ചതോടെ വരവ്​ കുറഞ്ഞു. പഴയ നിരക്കുള്ളപ്പോൾ ശരാശരി എട്ടു ലക്ഷം രൂപ പ്രതിദിനം പിഴയിനത്തിൽ മോ​േട്ടാർ വാഹനവകുപ്പിന്​ കിട്ടാറുണ്ട്​. പിഴ പത്ത്​ മടങ്ങു​വരെ വർധിച്ച സാഹചര്യത്തിൽ പിഴത്തുകയിലെ വർധന​ വരുമാനം കാര്യമായി വർധിപ്പിക്കുമെന്നായിരുന്നു വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfinemotor vehicle actmalayalam news
News Summary - vehicle inspection to be strict from tomorrow -kerala news
Next Story