Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈത്തിരിയിൽ വാഹനാപകടം; വടകര സ്വദേശി മരിച്ചു

text_fields
bookmark_border
വൈത്തിരിയിൽ വാഹനാപകടം; വടകര സ്വദേശി മരിച്ചു
cancel

വൈത്തിരി: പഴയ വൈത്തിരിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ വടകര സ്വദേശി മരിച്ചു. വടകര കൈനാട്ടി പടിഞ്ഞാറെ കുന്നുമ്മൽ പ്രശാന്തിന്‍റെ മകൻ അശ്വിൻ (18) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. മുന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ അശ്വിനും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബസിനടിയിൽപെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

സുഹൃത്തായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vehicle accident in Vythiri; Vadakara native died
Next Story