Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിടപറഞ്ഞത്​ വയനാടി​െൻറ...

വിടപറഞ്ഞത്​ വയനാടി​െൻറ വീരൻ

text_fields
bookmark_border
veerendra-kumar-4
cancel

വയനാടിനെ ഇത്രമേൽ അടയാളപ്പെടുത്തിയ ഒരു രാഷ്​ട്രീയ നേതാവ്​ ചുരത്തിനു മുകളിലുണ്ടായിട്ടില്ല. അത്രയധികം വയനാട്ടുകാരനായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന വയനാടി​​െൻറ വീരൻ. താൻ അടിമുടി വയനാട്ടുകാരനാണെന്ന്​ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു അദ്ദേഹം. ശാഖകൾ ഒരുപക്ഷേ, പലയിടത്തേക്കും വളർന്നിരിക്കാമെങ്കിലും ത​​െൻറ വേരുകൾ വയനാടൻ മണ്ണിലാണെന്ന അദ്ദേഹത്തി​​െൻറ ​പ്രസ്​താവന അങ്ങേയറ്റം അഭിമാനത്തോടെയായിരുന്നു. ജീവിതത്തിൽ ഒരുപാട്​ രാജ്യങ്ങൾ സന്ദർശിക്കുകയും അനവധി​ പേരുമായി ഇടപഴകുകയും ചെയ്​ത വീരേന്ദ്രകുമാറിനോട്​ ഭൂമിയിൽ ഏറ്റവും ഇഷ്​ടപ്പെട്ട ഇടമേതെന്ന്​ ചോദിച്ചാൽ ‘ജനിച്ചുവളർന്ന വയനാട്’ എന്ന മറുപടിക്ക്​ അൽപംപോലും കാത്തിരിക്കേണ്ടി വന്നില്ല. 

ദേശീയ രാഷ്​ട്രീയത്തിലെ വമ്പന്മാരായ ത​​െൻറ കൂട്ടാളികളോടെന്നപോലെ പുളിയാർമല എസ്​റ്റേറ്റിലെ തോട്ടംതൊഴിലാളികളോടും അടുത്തിടപഴകിയ യഥാർഥ സോഷ്യലിസ്​റ്റായിരുന്നു അദ്ദേഹം. വയനാടി​​െൻറ ഏതു മുക്കും മൂലയും വീരേന്ദ്രകുമാറിന്​ ഹൃദിസ്​ഥമായിരുന്നു. എവിടെച്ചെന്നാലും പേരുചൊല്ലി വിളിക്കാനും പരിചയം പുതുക്കാനും ആളുണ്ടാകും. നാടിനോടും നാട്ടുകാരോടുമുള്ള ആ ആത്​മബന്ധമാണ്​ വയനാട്​ ഉൾപെട്ടിരുന്ന പഴയ കോഴിക്കോട്​ ലോക്​സഭാ മണ്ഡലത്തിൽ മത്സരിച്ച മൂന്നിൽ രണ്ടുതവണയും ജയിച്ചുകയറാൻ തുണച്ചതും. കൽപറ്റ മണ്ഡലത്തിൽനിന്ന്​ എം.എൽ.എയായി വൻ ഭൂരിപക്ഷത്തിൽ ജയിക്കാൻ സഹായകമായതും ആ സ്വീകാര്യത തന്നെയായിരുന്നു. 

veerendra-kumar-5

വയനാടൻ മണ്ണും അവിടുത്തെ പച്ചപ്പും കാടും മലകളും പുഴകളുമൊക്കെ അത്രമേൽ വീരേന്ദ്രകുമാറി​​െൻറ ജീവിതത്തോടൊട്ടിനിന്നു. മണിയ​ങ്കോട്​ പുഴയുടെ തീരത്തെ തറവാട്ടുവളപ്പും പുളിയാർമല എസ്​റ്റേറ്റിലെ ഹരിതാഭയുമെല്ലാം പരുവപ്പെടുത്തിയ പ്രകൃതി സ്​നേഹം അവസാന കാലം വരെ അദ്ദേഹം നെഞ്ചിലേറ്റി. പുളിയാർമലയിലെ വീട്ടിൽനിന്ന്​ കൽപറ്റ നഗരത്തിലെ എസ്.കെ.എം.ജെ. ഹൈസ്കൂളിലേക്ക് രണ്ടുകിലോമീറ്റർ നടന്നാണ് പഠനം നടത്തിയിരുന്നത്. ആ കുട്ടിക്കാലം പിന്നീടുള്ള ജീവിതയാത്രകളെയും ഏറെ സ്വാധീനിച്ചുവെന്ന്​ അദ്ദേഹം തന്നെ സാക്ഷ്യ​െപ്പടുത്തി.

ചിന്തകൻ, എഴുത്തുകാരൻ, രാഷ്​ട്രീയ നേതാവ്​, ഭരണതന്ത്രജ്​ഞൻ, പ്രഭാഷകൻ തുടങ്ങി വയനാട്​ കേരളത്തിന്​ നൽകിയ ഈ ബഹുമുഖ പ്രതിഭ വിരാജിച്ച പ്രവർത്തന മണ്ഡലങ്ങൾ ഒരുപാടാണ്​. പ്രഭാഷകൻ എന്ന നിലയിൽ വയനാട്ടിലെ സാധാരണക്കാരടക്കം എക്കാലവും ഓർക്കു​ന്ന വ്യക്​തിത്വമാകും വീരേന്ദ്രകുമാറി​​േൻറത്​. അനുഭവങ്ങളും അഭിപ്രായങ്ങളുമെല്ലാം കൂട്ടിക്കലർത്തി സരസമായി കാര്യങ്ങൾ വിവരിക്കാനുള്ള സിദ്ധി ഒന്നു​േവ​റെത്ത​െന്നയായിരുന്നു. ലോകം ചുറ്റിക്കണ്ട അനുഭവ സമ്പത്ത്​ മുന്നിലുള്ള സാധാരണക്കാർക്ക്​ പകർന്നു നൽകുന്ന പ്രസംഗം തുടങ്ങുന്നത്​ ‘ഞാൻ ഫിലാഡൽഫിയയിൽ ചെന്നപ്പോൾ’ എന്നു പറഞ്ഞാണെങ്കിലും അതി​​െൻറ കാമ്പ്​ വയനാട്ടിലെ കാപ്പിക്കർഷകരുടെ പ്രശ്​നങ്ങളാവും. 

veerendrakumar-34

വീരേന്ദ്രകുമാറി​​െൻറ വയനാട്ടിലെ സുഹൃദ്​വലയത്തിൽ നാനാജാതി മനുഷ്യരാണുള്ളത്​. കൂലിപ്പണിക്കാരും വ്യാപാരികളും ഗോത്രവർഗക്കാരുമടക്കം എല്ലാവരോടും അദ്ദേഹം ഒരേപോലെ പെരുമാറി. മതവും രാഷ്​ട്രീയവും പ്രാദേശികതയുമൊന്നും ആ സൗഹൃദങ്ങൾക്ക്​ അതിരിട്ടില്ല. അതുകൊണ്ടുതന്നെ വയനാടി​​െൻറ ​പൊതുവായ ഏതു വേദികളിലും ജനം അഭിമാനപൂർവം അദ്ദേഹത്തെ വിളിച്ചിരുത്തി. വയനാടിനെ അടയാള​െപ്പടുത്തുന്ന ഏതു പരിപാടിയിലും തലയെടു​േപ്പാടെ അദ്ദേഹം മുന്നിലുണ്ടായിരുന്നു. അങ്ങേയറ്റം ആദരവും സ്​നേഹവും നൽകി വളർത്തി വലുതാക്കിയ ഈ സോഷ്യലിസ്​റ്റ്​ നേതാവ്​ വിടപറയു​േമ്പാൾ വയനാടിന്​ നഷ്​ടമാവുന്നത്​ നാടി​​െൻറ അംബാസഡറെത്തന്നെയാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmp veerendra kumar. Wayand
News Summary - Veerendra kumar wayanad-kerala news
Next Story