Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2020 11:01 AM IST Updated On
date_range 29 May 2020 11:01 AM ISTവീരേന്ദ്രകുമാറിെൻറ വേർപാട്: പൊതുദര്‍ശനം ജില്ലാ ഭരണകൂടത്തിെൻറ മാർഗനിർദേശങ്ങളുനുസരിച്ച്
text_fieldsbookmark_border
കൽപറ്റ: അന്തരിച്ച രാജ്യസഭാംഗം എം.പി. വീരേന്ദ്രകുമാറിെൻറ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ സാമൂഹിക അകലം ഉറപ്പു വരുത്താനുള്ള മുൻ കരുതലിെൻറ ഭാഗമായാണ് നിയന്ത്രണങ്ങൾ. കൽപറ്റ പുളിയാര്‍മലയിലുള്ള വസതിയിലാണ് പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും നടക്കുക.
- ഭൗതിക ശരീരം കാണാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
- സാമൂഹിക അകലം പാലിക്കേണ്ടതും, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കേണ്ടതുമാണ്.
- സ്ഥലത്തുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍, പൊലീസ് എന്നിവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
- ആളുകളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ല.
- ഭൗതിക ശരീരം കാണുന്നതിന് സമയ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കും രണ്ട് മുതല്‍ മൂന്ന് വരെ മാതൃഭൂമി ജീവനക്കാര്‍ക്കും, എം.പി. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, മൂന്ന് മുതല്‍ നാല് വരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും, നാല് മുതല്‍ അഞ്ച് വരെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുമാണ് സൗകര്യം ഒരുക്കുക.
- രാഷ്ട്രീയ പാര്‍ട്ടികളും, ജനപ്രതിനിധികളും അവരവരുടെ മേഖലകളില്‍ നിന്നും പരമാവധി രണ്ട് പ്രതിനിധികളെ മാത്രം അയക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
