വീണ വിജയൻ ജയിലിലാകും, സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്ന് കെ.എം. ഷാജി
text_fieldsകാസർകോട്: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ജയിലിലാകുമെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്നും തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഷാജി പറഞ്ഞു.
''ഞാൻ പറയുന്നത് നിങ്ങൾ എഴുതി വെച്ചോ. ചെവിയിൽ നുള്ളി കാത്തിരുന്നോ സി.പി.എമ്മുകാരാ. ദിവസങ്ങൾക്കുള്ളിൽ ആഴ്ചകൾക്കുള്ളിൽ വീണ വിജയന് സമൻസ് വരും. വീണ വിജയൻ അകത്താവുകയും ചെയ്യും.
2020ൽ കേരള നിയമസഭയിൽ ഞാൻ പറഞ്ഞിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മകൾക്ക് ഈ കള്ളത്തരങ്ങളിൽ പങ്കുണ്ടെന്ന്. അന്ന് എന്‍റെ പേരിൽ കേസെടുത്തു. എന്‍റെ പേരിൽ കേസിട്ടാൽ എല്ലാം അവസാനിക്കുമോ.
ഞാൻ ചോദിക്കുന്ന എം.വി. ഗോവിന്ദനോടാണ്. നിങ്ങളാണ് എന്തു കൊണ്ടാണ് വീണ വിജയനെ തള്ളിപ്പറയാത്തത്'' -കെ.എം. ഷാജി ചോദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

