Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണ ഹരജി 11ലേക്ക് മാറ്റി
text_fieldsbookmark_border
കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഹരജി ഹൈകോടതി ഒക്ടോബർ 11ന് പരിഗണിക്കാൻ മാറ്റി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു സെപ്റ്റംബർ 18ന് മരിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യയെ കക്ഷിചേരാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിംഗിൾബെഞ്ച് ഹരജി മാറ്റിയത്. ഈ ആവശ്യം ഉന്നയിച്ച് നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഗിരീഷ് ബാബു ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

