Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ ജോർജിന്റെ...

വീണ ജോർജിന്റെ കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ സംഘം

text_fields
bookmark_border
വീണ ജോർജിന്റെ കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ സംഘം
cancel

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ആരോഗ്യമന്ത്രി വീണ ജോർജിന് വിദഗ്ധപരിശോധന നിർദേശിച്ച് മെഡിക്കൽ ബോർഡ്. വീണയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. എം.ആർ.ഐ സ്കാനിങ് പരിശോധന വീണ ജോർജിന് വേണമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ.എസ്.യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. തുടർന്ന് യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മന്ത്രിക്കൊപ്പം സ്പീക്കർ ഷംസീറും ഉണ്ടായിരുന്നു. കണ്ണൂരിൽ പലയിടത്തും മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രതിഷേധക്കാർ മന്ത്രിയെ ആക്രമിച്ചത്.

കണ്ണൂരിൽ ഔദ്യോഗിക പരിപാടികൾക്കായി എത്തിയ വീണ ജോർജിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ ഇന്ന് രാവിലെ വാഹനം തടഞ്ഞുനിർത്തി പ്രതിഷേധിച്ചിരുന്നു. യൂത്ത് ലീഗ് പ്രവർത്തർകരെ മാറ്റിയാണ് മന്ത്രിക്ക് യാത്ര തുടരാനായത്.

കണ്ണൂരിൽ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിവിധ ഇടങ്ങളിൽ വെച്ച് മന്ത്രിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. ആദ്യം കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തി. ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. ഇതിന് ശേഷം കണ്ണൂർ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗും പ്രതിഷേധിച്ചു. തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കെ.എസ്.യു പ്രതിഷേധമുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena Georgemedical teamKerala News
News Summary - Veena George's neck injury; Medical team demands expert examination
Next Story