Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണാ ജോര്‍ജ് സ്വന്തം...

വീണാ ജോര്‍ജ് സ്വന്തം മണ്ഡലത്തിലും ബൂത്തിലും രണ്ടാമത്

text_fields
bookmark_border
വീണാ ജോര്‍ജ് സ്വന്തം മണ്ഡലത്തിലും ബൂത്തിലും രണ്ടാമത്
cancel
camera_alt??????????? ????????? ??????????? ?????????????? ??? ??????? ?????????????? ??????? ?????????????

പത്തനംതിട്ട: സിറ്റിങ് എം.എല്‍.എയും പാർലമ​െൻറ്​ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന വീണാ ജോര്‍ജ് സ ്വന്തം ബൂത്തിലും താമസിക്കുന്ന വാർഡിലെ ബൂത്തിലും രണ്ടാംസ്ഥാനത്തേക്ക് പോയി. ആനപ്പാറ ഗവ. എല്‍.പി.എസിലെ 238ാം നമ്പര് ‍ ബൂത്തിലെ വോട്ടര്‍ ആയിരുന്നു വീണ. വീണയുടെ കുടുംബവീട്​ പത്തനംതിട്ട നഗരസഭയി​െല കുമ്പഴ വടക്കാണ്​. അതിനാൽ ​േവാട് ടും ഇവിടെയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ആ​േൻറാ ആൻറണിയാണ് ഇവിടെ ഒന്നാമത് വന്നത്. 457വോട്ട് ആ​േൻറാക്ക്​ ലഭിച്ചപ ്പോൾ 348 വോട്ടാണ് വീണക്ക്​ കിട്ടിയത്.

എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് ഇവിടെ വെറും 51 വോട്ട് മാത്രമാണ് ല ഭിച്ചത്. അതേസമയം, വീണ താമസിക്കുന്ന കൊടുമൺ അങ്ങാടിക്കൽ തെക്ക്​ വാർഡിൽ ബി.ജെ.പിയിലെ കെ. സരേന്ദ്രനാണ്​ മുന്നി​െല ത്തിയത്​. ഇവിടെയും രണ്ടാംസ്ഥാനത്താണ്​ വീണ. വീണാ​ േജാർജി​​െൻറ ഭർത്താവി​​െൻറ വീട്​ സ്ഥിതിചെയ്യുന്ന കൊടുമൺ അങ് ങാടിക്കൽ തെക്ക്​ അറന്തക്കുളങ്ങര ഗവ. എൽ.പി.എസിലെ 65ാം നമ്പർ ബൂത്തിൽ ബി.ജെ.പി -322, എൽ.ഡി.എഫ്​ - 279, യു.ഡി.എഫ്​ - 113 എനിങ്ങനെയാ ണ്​ ​േവാട്ട്​ ​നില​. കൊടുമൺ പഞ്ചായത്തിൽ സി.പി.എമ്മി​​െൻറ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ്​ ഇൗ സ്​ഥലം. ഇവിടെ ഇത്തരത ്തിൽ വോട്ടുമറിഞ്ഞത്​ പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. എന്നാൽ, നാട്ടിലെ പാർട്ടിക്കാർ ഇതു പ്രതീക്ഷിച്ചതുമായി രുന്നു.

നോട്ടയും അപരനും സ്വതന്ത്രരും മോശമാക്കിയില്ല
പത്തനംതിട്ട: വാശിയേറിയ ത്രികോണമത്സരം നടന്ന പത്തനംതിട്ടയിൽ നോട്ടയും വീണാ​ േജാർജി​​െൻറ അപരസ്ഥാനാര്‍ഥിയും മറ്റുള്ളവരുമൊന്നും തങ്ങളുടെ പ്രകടനം മോശമാക്ക ിയില്ല. ബി.എസ്.പി സ്ഥാനാര്‍ഥി ഷിബു പാറക്കടവനും പിന്നിലായി അഞ്ചാം സ്ഥാനത്താണ് നോട്ട. ഷിബുവിന് 3814 വോട്ട് ലഭിച്ചു. നോട്ടക്ക്​ 3352 വോട്ടാണ് കിട്ടിയത്. വീണാ ജോര്‍ജി​​െൻറ അപര സ്ഥാനാര്‍ഥി വി. വീണക്ക്​ 1809 വോട്ട് കിട്ടി. എ.പി.ഒ.ഐ സ്ഥാനാര്‍ഥി ജോസ് ജോര്‍ജിന് 1355 വോട്ടും എസ്.യു.സി.ഐയിലെ ബിനു ബേബിക്ക്​ 622 വോട്ടും കിട്ടി. സ്വതന്ത്ര സ്ഥാനാര്‍ഥി രതീഷ് ചൂരക്കോടിന് 594 വോട്ട് കിട്ടി.


താഴെത്തലം മുതൽ വിശദറിപ്പോർട്ട്​ തേടാൻ സി.പി.എം
കോട്ടയം: പ്രചാരണത്തിലടക്കം തെരഞ്ഞെടുപ്പ്​ രംഗത്ത്​ നിറഞ്ഞുനിന്നിട്ടും ലോക്​സഭ തെരഞ്ഞെടുപ്പി​ൽ കോട്ടയത്തെ ഇടതുസ്ഥാനാർഥിക്കുണ്ടായ കനത്ത പരാജയത്തെക്കുറിച്ച്​ താഴെത്തലം മുതൽ വിശദറിപ്പോർട്ട്​ തേടാൻ സി.പി.എം തീരുമാനം. ജില്ല നേതൃത്വത്തിനാണ്​ ഇതി​​െൻറ ചുമതല.​ റിപ്പോർട്ട്​ സമർപ്പിക്കേണ്ടതും ജില്ല കമ്മിറ്റി തന്നെയായിരിക്കും. സംസ്ഥാന നേതൃത്വത്തി​​െൻറ നിരീക്ഷണവും ഉണ്ടാകും. പാളിച്ച എവിടെയെന്ന്​ വ്യക്തമായി​ കണ്ടെത്തുകയാണ്​ ലക്ഷ്യം.

പ്രചാരണത്തി​​െൻറ വിവിധ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗങ്ങളും ഒന്നിലേറെ തവണ നേരി​ട്ടെത്തി കാര്യങ്ങൾ നിയന്ത്രിച്ചിട്ടും ജില്ല സെക്രട്ടറി കൂടിയായ വി.എൻ. വാസവൻ പരാജയപ്പെടാനുണ്ടായ കാരണമാണ്​ തേടുന്നത്​. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലും പ്രചാരണ വീഴ്​ചകൾ പരിഹരിക്കാൻ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും എത്തിയിരുന്നു.
ശബരിമല വിഷയത്തിൽ പത്തനംതിട്ടയിൽ തിരിച്ചടി ഉണ്ടാകുമെന്ന സൂചനകളെ തുടർന്ന്​ മുഖ്യ​മന്ത്രി അവിടെ ക്യാമ്പ്​ ചെയ്​ത്​ പ്രചാരണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നു. പൊലീസ്​ രഹസ്യാ​ന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട്​ കൂടി പരിഗണിച്ചായിരുന്നു ഈ ഇടപെടൽ. ഇതേതുടർന്ന്​ പഴുതടച്ചുള്ള പ്രവർത്തനമാണ്​ നടത്തിയതത്​. എന്നിട്ടും വീണ ജോർജ്​ തോറ്റത്​ അന്വേഷിക്കാനാണ്​ നിർദേശം. ഇടുക്കിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. പത്തനംതിട്ട മണ്ഡലത്തിൽ ഉൾപ്പെടുന്ന കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡങ്ങളിലും അന്വേഷണമുണ്ടാകും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിലെ സ്വതന്ത്രനായി മത്സരിച്ച പി.സി. ജോർജിനെ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ സഹായിക്കുന്നുവെന്ന പരാതി ഉയർന്നപ്പോൾ രണ്ടുതവണ പിണറായി വിജയൻ നേരി​ട്ടെത്തി അന്വേഷണം നടത്തിയിരുന്നു. ഇതി​​െൻറ പേരിൽ ചിലർക്കെതിരെ നടപടിയും എടുത്തിരുന്നു. ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ ശക്തമായ അന്വേഷണമാവും ഇത്തവണയും നടത്തുക. പ്രധാന നേതാക്കളിൽനിന്ന്​ ഇതിനകം കാരണങ്ങൾ തേടിയിട്ടുണ്ട്​. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കനത്ത തോൽവി ഉണ്ടാകുമെന്നോ യു.ഡി.എഫ്​ തരംഗം ആഞ്ഞുവീ​ശുമെന്നോ പ്രധാന നേതാക്കളാരും തന്നെ ഒരുഘട്ടത്തിൽപോലും നേതൃത്വത്തെ അറിയിച്ചിരുന്നി​ല്ലെന്നാണ്​ വിവരം. കോട്ടയത്ത്​ വിജയം പാർട്ടി ഉറപ്പിക്കുകയും ചെയ്​തിരുന്നു.

വേ​ാ​ട്ടെടുപ്പിന്​ ശേഷമാണ്​ പരാജയസാധ്യത ചിലർ ചൂണ്ടിക്കാട്ടിയത്​. മണ്ഡലത്തിലെ സ്ഥിതിഗതികൾ വിശദമാക്കുന്ന റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. മു​െമ്പങ്ങുമില്ലാത്തവിധം കെട്ടുറപ്പോടെ പഴുതടച്ചുള്ള പ്രചാരണം നടത്തിയിട്ടും ജനകീയനായ വി.എൻ. വാസവൻ പരാജയപ്പെട്ടത്​ നേതൃത്വ​െത്ത കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്​. പത്തനംതിട്ടയിൽ വിജയിച്ചിരുന്നെങ്കിൽ ശബരിമല വിഷയം തന്നെ അപ്രസക്തമാകുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. കോട്ടയത്ത്​ 1,06,259 വോട്ടിനും പത്തനംതിട്ടയിൽ 44,244 വോട്ടിനും ഇടുക്കിയിൽ 1.71 ലക്ഷം വോട്ടിനുമാണ്​ ഇടത്​ സ്ഥാനാർഥികൾ പരാജയപ്പെട്ടത്​.


ആറന്മുളയിൽ യു.ഡി.എഫ്​ നേതാക്കൾക്ക്​ ആശ്വസിക്കാൻ വക
പത്തനംതിട്ട: ആറന്മുള നി​േയാജകമണ്ഡലത്തിൽ യു.ഡി.എഫ്​ നേതാക്കൾക്ക്​ ആശ്വസിക്കാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ​േകാൺഗ്രസുകാർ യു.ഡി.എഫ്​ സ്ഥാനാർഥി കെ. ശിവദാസൻനായരെ കാലുവാരി തോൽപിക്കുകയായിരുന്നു എന്ന ആ​രോപണം ശക്തമായി നിലനിൽക്കു​േമ്പാൾ​ ആ​േൻറാ ആൻറണി മണ്ഡലത്തിൽ 6593 ​േവാട്ടുകളുടെ ഭൂരിപക്ഷം നേടിയത്​ ശ്രദ്ധേയമായി​​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വീണയുടെ ഭൂരിപക്ഷം 7646 ​േവാട്ടുകളായിരുന്നു. ഇതിലും കൂടുതൽ ഭൂരിപക്ഷം മണ്ഡലത്തിൽ നേടാൻ കഴിയുമെന്നായിരുന്നു പാർട്ടിവിലയിരുത്തൽ. എന്നാൽ, അതുണ്ടായില്ല. പ്രളയകാലത്ത്​ മണ്ഡലത്തിൽ നിറഞ്ഞുനിന്ന്​ പ്രവർത്തിച്ചിട്ടും പ്രയോജനം ഉണ്ടായില്ല.

ശബരിമല വിഷയവും പ്രളയവുമൊക്കെ വിനയായി എന്നുവേണം കരുതാൻ. പ്രളയത്തി​​െൻറ ദുരന്തങ്ങൾ ഏറെ ബാധിച്ച മണ്ഡലമാണിത്​. എൽ.ഡി.എഫ്​ സ്ഥാനാർഥി വീണ ​േജാർജ് മണ്ഡലത്തിൽ രണ്ടാംസ്ഥാനത്തക്ക്​ പിന്തള്ളിയത്​ വരും ദിവസങ്ങളിൽ സി.പി.എമ്മിനുള്ളിൽ ചർച്ചയാകും. വീണാ ജോർജ്​ പിണറായിയുടെ സ്ഥാനാർഥിയായാണ്​ പാർട്ടിക്കാർ പറഞ്ഞിരുന്നത്​. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അവരെ വിജയത്തിലെത്തിക്കുമെന്നാണ്​ പ്രവർത്തകർ പ്രചരിപ്പിച്ചത്​. പ്രചാരണ പ്രവർത്തനങ്ങളിൽ ഏറെ മു​േന്നറാൻ കഴിഞ്ഞിട്ടും ​േവാട്ട്​ എണ്ണിക്കഴിഞ്ഞ​േപ്പാൾ മണ്ഡലത്തിൽ അവർ ബഹുദൂരം പിന്നിൽേപായി. സ്വീകരണ ​േയാഗങ്ങളിൽ വലിയ ആൾക്കൂട്ടങ്ങളായിരുന്നു. എന്നാൽ, ഇതൊന്നും ​േവാട്ടായി മാറിയില്ല. ആറന്മുള മണ്ഡലത്തിൽ ആ​േൻറാ ആൻറണി-59277, വീണാ േജാർജ്​-52684, കെ. സു​േരന്ദ്രൻ 50497എന്നിങ്ങനെയാണ്​ ​വോട്ടു​േനടിയത്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എം.ടി. ര​േമശ്​ 37906 ​േവാട്ടുകൾ നേടിയിരുന്നു. കെ. സുരേന്ദ്രന്​ ലഭിച്ച ​േവാട്ടുകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട്​​.

യു.ഡി.എഫി​​െൻറയും എൽ.ഡി.എഫി​​െൻറയും ​േവാട്ടുകളാണ്​ ബി.ജെ.പിയിലേക്ക്​ വന്നത്​. പരമ്പരാഗതമായി ​േകാൺഗ്രസിനും സി.പി.എമ്മിനും ലഭിച്ചിരുന്ന ഹിന്ദു ​േവാട്ടുകളിൽ കുറെ കെ. സുരേന്ദ്രന്​ ലഭിച്ചു. എന്നാൽ, ന്യൂനപക്ഷ വിഭാഗം ​േവാട്ടുകൾ കൂടുതലും ആ​േൻറാക്കാണ്​ ലഭിച്ചത്​. വീണയുടെ ഒാർത്ത​േഡാക്​സ്​ സഭയുമായുള്ള ബന്ധവും വലിയ തിരിച്ചടിക്ക്​ കാരണമായി. ഒാർത്ത​േഡാക്​സ് സഭയിൽനിന്ന കാര്യമായ പിന്തുണ ലഭിച്ചതുമില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട്​ നാമജപ പ്രതിഷേധങ്ങൾ നടന്ന സ്​ഥലവുമാണ്​ ആറന്മുള. തിരുവിതാംകൂർ ദേവസ്വം ​േബാർഡ്​ പ്രസിഡൻറ്​ എ. പത്മകുമാറിന്​ എതിരെ അദ്ദേഹത്തി​​െൻറ ആറന്മുളയിലെ വീടിന്​ മുന്നിലേക്കും സമരങ്ങൾ നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena george
News Summary - veena george
Next Story