വീണ ജോർജ് മത്സരിക്കും; ഏത് മണ്ഡലത്തിൽ നിന്നാലും വിജയിക്കും -രാജു എബ്രഹാം
text_fieldsആരോഗ്യമന്ത്രി വീണ ജോർജ്
പത്തനംതിട്ട: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വീണ ജോർജ് മത്സരിക്കുമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വീണ ജോർജ് ആറൻമുളയിൽ മത്സരിക്കും. കോന്നിയുടെ വികസന നായകൻ ജനീഷ് കുമാറും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും രാജു എബ്രഹാം പറഞ്ഞു. കോന്നിയിൽ ജനീഷ് കുമാർ മത്സരിക്കണമെന്നാണ് താൽപര്യമെന്നും രാജു എബ്രഹാം വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ ഒഴിവാക്കാനാണ് സി.പി.എം ആലോചിക്കുന്നത്. അതായത് എം.എൽ.എമാർക്ക് രണ്ടു തവണ, മന്ത്രിമാർക്ക് ഒരു തവണ അവസരം എന്ന വ്യവസ്ഥ മാറ്റാനാണ് ആലോചിക്കുന്നത്. വിജയസാധ്യത കണക്കിലെടുത്താണ് ഈ ടേം വ്യവസ്ഥ മാറ്റുന്നത്. മണ്ഡലം കൈവിട്ടു പോകാതിരിക്കാൻ പരിചയ സമ്പന്നരായ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് നിന്ന് വീണ്ടും മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ട്. അതുപോലെ വീണ ജോർജ്, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ എന്നിവരെയും മത്സരിപ്പിക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

