Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിങ്കൊടി പ്രതിഷേധം മാത്രം; വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ കെ.എസ്.യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്

text_fields
bookmark_border
കരിങ്കൊടി പ്രതിഷേധം മാത്രം; വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ കെ.എസ്.യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്
cancel

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആക്രമണം നടത്തിയെന്ന കേസിൽ കെ.എസ്.യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്. വീണ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടതെന്നും അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം വീണാ ജോർജും ഗൺമാനും സംഭവത്തെ പെരുപ്പിച്ചുകാണിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്.

ഗൺമാനാണ് കേസിൽ മൊഴി നൽകിയിരുന്നത്. ഇയാൾ പിന്നീട് മൊഴിമാറ്റിയിരുന്നു. അന്ന് മന്ത്രിയുടെ സമ്മർദ്ദം മൂലമാണ് കെ.എസ്.യുക്കാർ അക്രമിച്ചതാണെന്ന് മൊഴിനൽകിയതെന്നായിരുന്നു മൊഴിയിലുണ്ടായിരുന്നത്. പ്രതിഷേധത്തിനിടെ മന്ത്രിക്ക് നേരിയ പരിക്കേറ്റുവെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മൊഴിനൽകിയിട്ടുണ്ട്.

2026 ഫെബ്രുവരി 26നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകർ വീണ ജോർജിനെ ആക്രമിച്ചുവെന്നാണ് കേസ്. അധികാരത്തിലേറിയതിന് പിന്നാലെ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് യു.ഡി.എഫ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSU Activists Get Clean Chit
Next Story