Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അട്ടപ്പാടിയിലെ സ്ഥിതി പരിശോധിക്കേണ്ടത് തന്‍റെ ബാധ്യതയാണെന്ന് വീണാ ജോർജ്

text_fields
bookmark_border
അട്ടപ്പാടിയിലെ സ്ഥിതി പരിശോധിക്കേണ്ടത് തന്‍റെ ബാധ്യതയാണെന്ന് വീണാ ജോർജ്
cancel

പാലക്കാട്​: അട്ടപ്പാടിയിലെ സ്ഥിതി പരിശോധിക്കേണ്ടത് ത​െൻറ ബാധ്യതയാണെന്ന്​ ആരോഗ്യമന്ത്രി വീണാ ജോർജ്​​. അത് ഇനിയും ചെയ്യും. അട്ടപ്പാടിയിൽ സന്ദർശനം നടത്താൻ തലേ ദിവസമാണ് തീരുമാനിച്ചത്. ത​െൻറ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് പറയുന്ന രാഷ്​ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയാനില്ല. താൻ ചെയ്യുന്നത് ത​െൻറ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്​തമാക്കി.

നേരത്തെ, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടി സന്ദര്‍ശിച്ചതെന്തിനെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. ആദിവാസികള്‍ക്കുവേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വന്നുപോയിട്ടും അട്ടപ്പാടിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ആരോഗ്യമന്ത്രിയുടെ സന്ദര്‍ശന സമയത്ത് നോഡല്‍ ഓഫീസറെ ഇല്ലാത്ത യോഗത്തിന്റെ പേര് പറഞ്ഞ് തിരുവനന്തപുരത്തേക്ക് മാറ്റിയതായി പരാതി ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുമ്പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമായിരുന്നു ആരോഗ്യമന്ത്രിക്കെന്ന് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Veena George comment about Attappadi visit
Next Story