Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ ജോർജും കുടുംബവും...

വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി

text_fields
bookmark_border
വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി
cancel

കൊല്ലം: മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് സംഭവം. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ മഴയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിന്നും തെന്നിമാറി സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ അവിടെ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിലും ഇടിച്ചു കയറി. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

ആരുടേയും പരിക്ക് ഗുരുതരമല്ല. പിന്നീട് കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടുകയായിരുന്നു. കാറിന്‍റെ മുൻവശം തകരുകയും ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീഴുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena Georgeelectric postKerala NewsAccidents
News Summary - Veena George and her family were in an accident; the car lost control and crashed into an electric post
Next Story