‘ഞാനാണ് നിങ്ങളുടെ വേദിക ചേച്ചി’; വൈറലായി ഒന്നാംക്ലാസുകാരിയുടെ ഓൺലൈൻ ക്ലാസ് VIDEO
text_fieldsകോഴിക്കോട്: അധ്യാപകർ കുഞ്ഞുമനസ്സുകളിലുണ്ടാക്കുന്ന സ്വാധീനത്തിെൻറ ഉത്തമ ഉദാഹരണമാണ് ഈ കൊച്ചുമിടുക്കി. പേര് വേദിക. കോഴിക്കോട് ജില്ലയിലെ പയമ്പ്രയ ജി.എച്ച്.എസ്.എസ്ലെ ഒന്നാംക്ലാസുകാരിയാണിവൾ.
ഓൺലൈനിലൂടെ മനം കവർന്ന പ്രിയ അധ്യാപകരുടെ ക്ലാസെടുപ്പ് രീതിയെ അതേപടി അനുകരിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. ‘ഞാൻ വേദിക േചച്ചി’ എന്ന് സ്വയം പരിചയപ്പെടുത്തി ആരംഭിക്കുന്ന വിഡിയോയിൽ പ്രീപ്രൈമറി വിദ്യാർഥികൾക്കായാണ് മിടുക്കി ‘ക്ലാസെടുക്കു’ന്നത്.
" കുട്ടികൾ പഠിക്കുകയല്ല , പിടിച്ചെടുക്കുകയാണ്" എന്ന അടിക്കുറിപ്പോടെ അമ്മ ജിഷ്നയാണ് വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. സംസാരശൈലികൊണ്ടും ഭാവങ്ങൾകൊണ്ടും ഹൃദ്യമായ വിഡിയോ 14000ത്തിലേറെ പേരാണ് ഇതുവരെ ഷെയർ ചെയ്തിരിക്കുന്നത്. ജിഷ്ന വേദിക പഠിക്കുന്ന സ്കൂളിലെത്തന്നെ അധ്യാപികയാണ്. അച്ഛൻ സന്തോഷ് എക്സൈസ് ഡിപ്പാർട്മെൻറിലെ ഉദ്യോഗസ്ഥനാണ്.
