Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേടന്‍റെ പ്രസ്താവന...

വേടന്‍റെ പ്രസ്താവന ധീരവും സത്യസന്ധവും -ബിനോയ് വിശ്വം

text_fields
bookmark_border
vedan binoy viswam 9797
cancel

കോട്ടയം: അടുത്തകാലത്ത് കേരളം കേട്ട ഏറ്റവും സത്യസന്ധവും ധീരവുമായ പ്രസ്താവനയാണ് 'വേടന്‍' നടത്തിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ആ ശീലം തിരുത്താന്‍ ശ്രമിക്കും എന്നുമുള്ള ആ ചെറുപ്പക്കാരന്റെ വാക്കുകളില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ആത്മാര്‍ഥതയാണ് പ്രതിഫലിച്ചത്. തനിക്ക് വ്യക്തിപരമായി സംഭവിച്ച തെറ്റ് ഏറ്റുപറയാനും ആ വഴി പിന്തുടരുന്നത് അഭികാമ്യമല്ലെന്ന് തന്റെ തലമുറയെ ഓര്‍മപ്പെടുത്താനും തയാറായ അനുഗ്രഹീതനായ ആ കലാകാരനെ വ്യക്തിപരമായി അവഹേളിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ശ്രീലങ്കന്‍ അഭയാര്‍ഥിയായ അമ്മയുടെ മകനായി അധ:സ്ഥിതമായ ചുറ്റുപാടുകളില്‍ പിറന്ന ഹിരണ്‍ദാസ് മുരളി എന്ന വേടന്‍ മര്‍ദ്ദിതന്റെ പ്രതിഷേധത്തിന്റെയും അവകാശ ബോധത്തിന്റെയും പാട്ടുകളാണ് പാടിയത്. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും സ്വാംശീകരിച്ച രാഷ്ട്രീയ ധീരതയാണ് വ്യക്തിപരമായ ദൗര്‍ബല്യത്തെപ്പറ്റി സത്യസന്ധതയോടെ സംസാരിക്കുവാനുള്ള ആര്‍ജ്ജവം ആ ചെറുപ്പക്കാരന് നല്‍കിയത് എന്നാണ് കരുതേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:binoy vishwamVedanKerala News
News Summary - Vedans statement is brave and honest - Binoy Vishwam
Next Story