ശ്വാസംമുട്ടി റോഡുകൾ
text_fieldsതിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സത്തിൽ കുടുങ്ങി ആരെയെങ്കിലും പഴിചാരാൻ വരെട്ട. കാര്യമായ ഇടപെടലുണ്ടായില്ലെങ്കിൽ ഇനി ഇങ്ങനെയൊക്കെ തന്നെയാവും കാര്യങ്ങൾ. കാരണം മറ്റൊന്നുമല്ല. കേരളത്തിലെ റോഡുകൾക്ക് താങ്ങാവുന്നതിലും അപ്പുറത്താണ് വാഹനങ്ങളുടെ പെരുപ്പം. റോഡുകൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് രൂക്ഷമായ ഗതാഗത കുരുക്കായിരിക്കും. നിരത്തിൽ വാഹനങ്ങളുടെ എണ്ണം കൂടിയപ്പോൾ അപകടവും വർധിച്ചു. ദിവസം 106 വാഹനാപകടങ്ങൾ എന്നാണ് കണക്ക്.
സംസ്ഥാന ആസൂത്രണ ബോർഡിെൻറ സാമ്പത്തികാവലോകനത്തിലാണ് ഇൗ കണക്കുകൾ. 2017 മാർച്ചിലെ കണക്കു പ്രകാരം 1000 പേർക്ക് 330 വാഹനങ്ങൾ എന്ന നിരക്കിലാണ് കേരളം. 2015ലെ ലോക വികസന സൂചികയനുസരിച്ച് ഇന്ത്യ 18, ചൈന 47, അമേരിക്ക 507 എന്നിങ്ങനെയും. മോേട്ടാർ വാഹനങ്ങളുടെ എണ്ണത്തിൽ 2017ൽ മുൻവർഷത്തെക്കാൾ എട്ടു ശതമാനമാണ് വർധന. മാർച്ചു വരെ 110.30 ലക്ഷം മോേട്ടാർ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. മുൻവർഷത്തെക്കാൾ 9,39, 580 എണ്ണം പുതുതായി രജിസ്റ്റർ ചെയ്തു. ഇതിൽ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങൾ.
സംസ്ഥാനത്ത് പ്രതിദിനം 2574 വാഹനങ്ങൾ പുതുതായി രജിസ്റ്റർ ചെയ്യുന്നു. ഇതിൽ 1802 എണ്ണവും ഇരുചക്രവാഹനങ്ങൾ. ഏറ്റവും കൂടുതൽ വാഹനങ്ങളുള്ളത് ഏറണാകുളം ജില്ലയിൽ -16,75,199 എണ്ണം. തിരുവനന്തപുരം രണ്ടാമത് -14,01,090. ഏറ്റവും കുറവ് വയനാട്ടിലും 1,56,216.
വാഹനവളർച്ചയും റോഡ് വികസനവും തമ്മിലെ അന്തരം ഗതാഗതക്കുരുക്കിനു പുറമേ, അപകടങ്ങളും കൂട്ടി. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കു പ്രകാരം 2017ൽ ഒരു ലക്ഷം വാഹനങ്ങൾക്ക് 351 എന്ന നിരക്കിലാണ് അപകടമുണ്ടായത്. ദിവസവും 106 അപകടമുണ്ടാകുന്നു. 2017ൽ 38,777 അപകടമുണ്ടായി. ഇതിൽ 38 ശതമാനവും ഇരുചക്രവാഹനങ്ങൾ കാരണം. 28 ശതമാനം കാറുകൾ വഴിയാണുണ്ടായത്. എന്നാൽ, ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതിൽ 2017ൽ കുറവുണ്ടായി. മുൻവർഷം പ്രതിദിനം 84 ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെട്ടിടത്ത് 2017ൽ 41 ആയി കുറഞ്ഞു. ഇത്രയും വാഹനങ്ങളെ ഉൾക്കൊള്ളാൻ നമ്മുടെ നിരത്തുകൾക്ക് കഴിയില്ലെന്നാണ് സാമ്പത്തികാവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2,18, 942 ലക്ഷം കിലോമീറ്ററാണ് സംസ്ഥാനത്തെ റോഡുകളുടെ ദൈർഘ്യം.
90 ശതമാനം റോഡുകളും ഒറ്റവരിപ്പാതകൾ. 80 ശതമാനം ഗതാഗതവും ദേശീയ-സംസ്ഥാന-ജില്ല റോഡുകളിലൂടെയല്ലെന്നതാണ് കുരുക്ക് സൃഷ്ടിക്കുന്നതിന് പ്രധാന കാരണം. ഭൂമി ഏറ്റെടുക്കാനുള്ള പ്രയാസവും റോഡിെൻറ വീതി വർധിപ്പിക്കാൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
