അവധിക്കാലത്തെ പഠന നിരോധനത്തിനെതിരെ ഹരജികൾ
text_fieldsെകാച്ചി: അവധിക്കാലത്ത് സ്കൂളുകളിൽ പഠനവും ക്യാമ്പുകളും നടത്തുന്നത് നിരോധിച്ച സർക്കാർ, സി.ബി.എസ്.ഇ ഉത്തരവുകൾ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ഹരജികൾ ഹൈകോടതിയുടെ പരിഗണനക്ക്. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സിലബസുകളിൽ പ്രവർത്തിക്കുന്ന സ്കൂളുകളാണ് ഉത്തരവുകൾ റദ്ദാക്കി അവധിക്കാലത്ത് പഠിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
അവധിക്കാലത്തെ പഠനം നിരോധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് ബാധകമല്ലെന്നാണ് ഹരജികളിലെ വാദം. സി.ബി.എസ്.ഇ റീജനൽ ഡയറക്ടറുടെ ഉത്തരവും ബാധകമാകില്ല. കേരള ശിശു അവകാശ സംരക്ഷണ കമീഷെൻറ ഉത്തരവ് നടപ്പാക്കുന്നതിെൻറ ഭാഗമായാണ് സർക്കാറിെൻറയും സി.ബി.എസ്.ഇയുെടയും ഉത്തരവുകളുണ്ടായിട്ടുള്ളത്. എന്നാൽ, ഇതിെൻറ പേരിൽ അവധിക്കാലത്ത് പഠനത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്താനാവില്ല. മേയ് ഒമ്പതുമുതൽ 12 വരെ ക്ലാസുകൾ നടത്തലും പുനഃപരീക്ഷകൾക്കനുസരിച്ച് ഏപ്രിലിൽ റിവിഷൻ ക്ലാസുകൾ നടത്തലും അനിവാര്യമാണ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികൾ എന്ന ഗണത്തിൽ വരാത്തതിനാൽ ഒമ്പതുമുതൽ മുകളിലേക്കുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് കമീഷെൻറ ഉത്തരവ് ബാധകമാകില്ലെന്ന് ഹരജിയിൽ വാദിക്കുന്നു.
സംസ്ഥാന സർക്കാറിനും സി.ബി.എസ്.ഇക്കും ഉൾപ്പെടെ നിവേദനം നൽകിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
ഹരജികൾ വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ക്ലാസുകൾ തടയരുതെന്ന് ചില ഹരജികളിൽ നേരേത്ത പുറപ്പെടുവിച്ച ഇടക്കാല ഉത്തരവും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.