Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വിഴിഞ്ഞവും മുനമ്പവും...

'വിഴിഞ്ഞവും മുനമ്പവും മുൻ സർക്കാർ കണ്ണടച്ച് ഇരുട്ടാക്കി'; വി.ഡി സർക്കാറിൽ പ്രതീക്ഷയെന്ന് ലത്തീൻ സഭ

text_fields
bookmark_border
വിഴിഞ്ഞവും മുനമ്പവും മുൻ സർക്കാർ കണ്ണടച്ച് ഇരുട്ടാക്കി; വി.ഡി സർക്കാറിൽ പ്രതീക്ഷയെന്ന് ലത്തീൻ സഭ
cancel

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിന്ന ലത്തീൻ സഭയെ അനുനയിപ്പിക്കാൻ ബിഷപ്പ് ഹൗസിലെത്തി വി.ഡി സതീശൻ. തുടക്കം മുതൽ കോൺഗ്രസിന് പരസ്യപിന്തുണ നൽകിയിട്ടും സഭാപ്രാതിനിധ്യം നൽകിയില്ലെന്ന് കാണിച്ചാണ് ലത്തീൻ സഭ സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടുനിന്നത്. കോവളം എം.എൽ.എ എം. വിൻസെന്‍റിനെ ഫിഷറീസ് വകുപ്പ് മന്ത്രിയാക്കുമെന്ന് ലത്തീൻ അതിരൂപത പ്രതീക്ഷിച്ചിരുന്നു.

അതേസമയം, വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുമ്പോൾ വലിയ പ്രതീക്ഷയെന്ന് ഫാ.യൂജിൻ പെരേര വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിയുന്ന ഒരാൾ സഭയിൽ ഉണ്ടാകണമെന്ന് തങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് തങ്ങൾ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തങ്ങൾ മുന്നോട്ട് വെച്ച പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടാമെന്ന് വി.ഡി സതീശൻ വാഗ്ദാനം ചെയ്തുവെന്നും അതിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M Vincentlatheen sabhaeugine pereiraVD Satheesan
News Summary - VD Stheesan met Latheen athiroopatha representatives at bishop house
Next Story