Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അമിതാഭ് ബച്ചന്‍റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ ഇന്ദ്രൻസിന്‍റെ വലിപ്പം'; വിവാദ പ്രസ്താവനയുമായി മന്ത്രി വാസവൻ -വിഡിയോ

text_fields
bookmark_border
വിമർശനവുമായി പ്രതിപക്ഷ നേതാവ്
vn vasavan vd satheesan 0987a
cancel

തിരുവനന്തപുരം: മന്ത്രി വി.എൻ. വാസവന്‍റെ നിയമസഭയിലെ പ്രസ്താവന ബോഡി ഷെയിമിങ് ആണെന്നും പൊളിറ്റിക്കലി ശരിയല്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിലെ ചർച്ചക്കിടെ മന്ത്രി നടത്തിയ പരാമർശമാണ് വിമർശനത്തിനിടയാക്കിയത്.


കോൺഗ്രസിന്‍റെ ഇന്നത്തെ അവസ്ഥ ഇങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. 'ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്‍റെ വലിപ്പത്തിലെത്തി നിൽക്കുകയാണ്. അത്രയേ ഉള്ളൂ' -എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

എന്നാൽ, സാംസ്കാരിക മന്ത്രി കൂടിയായ വാസവന്‍റെ പ്രസ്താവന ബോഡി ഷെയിമിങ്ങാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുകയായിരുന്നു. മന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കർ മറുപടി നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VD Satheeshans criticism over VN Vasavans statement
Next Story