Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽദോസ് കുന്നപ്പിള്ളിയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വി.ഡി സതീശൻ

text_fields
bookmark_border
എൽദോസ് കുന്നപ്പിള്ളിയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വി.ഡി സതീശൻ
cancel

തിരുവനന്തപുരം: ബലാത്സംഗ കേസിൽ കുറ്റാരോപിതനായ എൽദോസ് കുന്നപ്പിള്ളിയെ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൽദോസിനോട് കെ.പി.സി.സി വിശദീകരണം തേടും. എം.എൽ.എ എത്രയും പെട്ടെന്ന് വിശദീകരണം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വിശദീകരണം തേടൽ സ്വാഭാവിക നീതിയുടെ ഭാഗമാണ്. കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കില്ല. എൽദോസിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. എം.എൽ.എ ഒളിവിൽ പോകേണ്ട സാഹചര്യമെന്താണെന്ന് അറിയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം എൽദോസ് കുന്നപ്പിള്ളിക്കെതിരെ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ, ഇതുവരെ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. അതേസമയം, കേസിൽ എൽദോസ് കുന്നപ്പള്ളി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VD Satheeshan Press meet
Next Story