നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസ് -വി.ഡി സതീശൻ
text_fieldsകൊച്ചി: ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന് എം.എല്.എ. ബി.ജെ.പി നടത്തുന്നതുപോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാർട്ടിയല്ല കോൺഗ്രസെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സ്ത്രീ സമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാൻ. കോൺഗ്രസിെൻറ അടിസ്ഥാന തത്ത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാർഥ കാരണം മലയാളി സമൂഹത്തിെൻറ ഇടയിലുള്ള സ്ത്രീവിരുദ്ധതയാണ് എന്നാണ് കരുതുന്നത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ശബരിമല വിഷയം കോടതിയിൽ വന്നപ്പോൾ നിലവിലെ ആചാരങ്ങൾ മാറ്റേണ്ട എന്നാണ് സത്യവാങ്മൂലം നൽകിയത്. പക്ഷേ, ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം കൈകാര്യം ചെയ്ത രീതിയിൽ പാളിച്ചയുണ്ടായി. വിഷയം വർഗീയവത്കരിക്കുക എന്ന ബി.ജെ.പിയുടെ രഹസ്യ അജണ്ടക്ക് വെള്ളവും വളവും പകർന്നുകൊടുക്കുകയാണ് യഥാർഥത്തിൽ സർക്കാർ ചെയ്തത്. സർക്കാരിെൻറ നടപടികളുടെയെല്ലാം നേട്ടം കിട്ടിയത് ബി.ജെ.പിക്കാണ്. കേന്ദ്രസർക്കാറിന് വേണമെങ്കിൽ ഒാർഡിനൻസ് കൊണ്ടുവന്ന് കോടതിവിധി മറികടക്കാം. എന്നാൽ, ഇൗ വിഷയത്തിലൂടെ ബി.ജെ.പി കുറച്ച് വളരുകയാണെങ്കിൽ വളർന്നോെട്ട എന്ന രഹസ്യ അജണ്ടയാണ് പിണറായി വിജയനും സി.പി.എമ്മിനും ഉണ്ടായിരുന്നത്. അതുവഴി കോൺഗ്രസിെൻറ വോട്ട് ബാങ്കിൽ ചോർച്ച ഉണ്ടായിക്കോെട്ട എന്നും അവർ കണക്കുകൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.
താൽക്കാലിക ലാഭത്തിന് വേണ്ടിയുള്ള ഇത്തരം അജണ്ടകളാണ് കേരളത്തിൽ വർഗീയ ശക്തികളെ വളർത്തുന്നത്. മതേതര കാഴ്ചപ്പാടോടെയാണ് ഇതിനെ നേരിടേണ്ടത്. രാഷ്ട്രീയ പ്രചാരണ ജാഥയായിരുന്നു നടത്തേണ്ടത് എന്നാണ് ഇപ്പോഴും എെൻറ അഭിപ്രായം. സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും കാപട്യം തുറന്നുകാേട്ടണ്ടത് കോൺഗ്രസാണ്. പ്രളയകാലത്ത് ഒന്നിച്ചുനിന്നവരാണ് മലയാളികൾ. അത് ഏറെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. പക്ഷേ, ശബരിമലയെ ചെല്ലി അവർ ഇരുധ്രുവങ്ങളിലായി. സംഘ്പരിവാർ ശക്തികൾക്കും സർക്കാറിനും ഇതിൽ തുല്യ പങ്കാണുള്ളത്. രഹസ്യ അജണ്ട വെച്ചുകൊണ്ടാണ് സർക്കാർ പ്രവർത്തിച്ചതെന്നും സതീശൻ പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം ഈ ആഴ്ച പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
